ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കാണാതായി; പുഴയിൽ തിരച്ചിൽ നടത്തി
text_fieldsപിറവം: ദുരൂഹസാഹചര്യത്തിൽ പാരാമെഡിക്കൽ വിദ്യാർഥിയായ യുവാവിനെ കാണാതായി. പിറവം എക്സൈസ് കടവിനുസമീപത്ത് കുളിക്കടവിനോടു ചേർന്ന് റോഡരികിൽ ബൈക്കും ഹെൽമറ്റും ചെരിപ്പും കണ്ടതിനെത്തുടർന്ന് ഇയാൾ പുഴയിൽ ഇറങ്ങുകയോ ചാടുകയോ ചെയ്തെന്ന സംശയത്തിൽ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ നടത്തി. ബൈക്കിെൻറ നമ്പർ തിരഞ്ഞുള്ള അന്വേഷണത്തിൽ ഇലഞ്ഞി ആലുപുരം സ്വദേശി 24 വയസ്സുള്ള ജോഫിനെയാണ് കാണാതായതെന്ന് തിരിച്ചറിഞ്ഞു.
കോതമംഗലത്തുനിന്ന് സ്കൂബാ ടീമും സ്ഥലത്തെത്തി. പകൽ മുഴുവൻ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. പുഴയിലെ ശക്തമായ ഒഴുക്കും ആഴവും തിരച്ചിൽ ദുസ്സഹമാക്കി. വൈകീട്ട് ആറോടെയാണ് തിരച്ചിൽ അവസാനിപ്പിച്ചത്. കർണാടകയിൽ ഫിസിയോ തെറപ്പി പഠിക്കുന്ന ജോഫിൻ നാട്ടിലെത്തിയശേഷം 15 ദിവസമായി ക്വാറൻറീനിലായിരുന്നു. ജോഫിെൻറ ഫോൺ അവസാനമായി പ്രവർത്തിച്ചത് പിറവം പാഴൂർ ഭാഗത്ത് െവച്ചാണെന്ന് സൈബർ സെല്ലിെൻറ സഹായത്തോടെ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.