സ്കൂളിന് എയ്ഡഡ് പദവി വാഗ്ദാനം; 4.5 കോടി തട്ടിയയാൾ പിടിയിൽ
text_fieldsകൊല്ലം: ഐ.സി.എസ്.ഇ സ്കൂളിന് സംസ്ഥാന സർക്കാറിെൻറ എയ്ഡഡ് പദവി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി 4.5 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം വഴിക്കടവ് മോടപൊയ്ക വാലടിയിൽ ബിജു വാലടിയാണ് (45) അറസ്റ്റിലായത്. മാർ തിയോഫിലിസ് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിെൻറ മറവിലായിരുന്നു തട്ടിപ്പ്. സഞ്ജീവൻ സൊസൈറ്റി ഓഫ് സിസ്റ്റേഴ്സ് ഓഫ് സെൻറ് ജോസഫ് ജഗൽപ്പൂർ എന്ന സ്ഥാപനത്തിെൻറ കീഴിൽ പ്രവർത്തിക്കുന്ന പുനലൂർ ഇടമൺ സെൻറ് ജോസഫ് കോൺെവൻറ് ഐ.സി.എസ്.ഇ സ്കൂളിനാണ് എയ്ഡഡ് പദവി നൽകാമെന്ന് വാഗ്ദാനം നൽകിയത്. 2019 ഡിസംബർമുതൽ പല തവണകളായി 4.5 കോടി രൂപയാണ് തട്ടിയെടുത്തത്.
നിരവധി വ്യാജ തിരിച്ചറിയൽ കാർഡുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. മാർ തിയോഫിലസ് ഫൗണ്ടേഷൻ സംഘടനയുടെ മറവിൽ ഇയാൾ നിരവധി ഇടപാടുകൾ നടത്തിയിട്ടുണ്ട്. ഭവനരഹിതർക്ക് വീട് വെച്ചുനൽകാമെന്ന വ്യാജേന സംഘടനയുടെ പേരിൽ കേരളത്തിലുടനീളം നിരവധി പേരിൽനിന്ന് പണം തട്ടിയതായും ആക്ഷേപമുണ്ട്.
നിരവധി പേരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുെമന്നും ഇൻസ്പെക്ടർ പി.വി. രമേഷ്കുമാർ പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.