Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:36 AM GMT Updated On
date_range 18 April 2022 5:37 AM GMTബിവറേജസിൽ വരിനിന്നയാൾക്ക് കട്ടൻചായ കുപ്പിയിൽ നിറച്ചു നൽകി കബളിപ്പിച്ചു
text_fieldsbookmark_border
Listen to this Article
കായംകുളം: വിദേശമദ്യശാലയിൽ വരിനിൽക്കുകയായിരുന്നയാൾക്ക് മദ്യമാണെന്ന് വിശ്വസിപ്പിച്ച് കുപ്പിയിൽ കട്ടൻചായ നിറച്ചു നൽകി കബളിപ്പിച്ചതായി പരാതി. കായംകുളം കൃഷ്ണപുരത്ത് വെച്ചാണ് ആറ്റിങ്ങൽ സ്വദേശിയായ തൊഴിലാളി തട്ടിപ്പിനിരയായത്.
പൈപ്പ് പണിക്കെത്തിയതായിരുന്നു ആറ്റിങ്ങൽ സ്വദേശി. ബിവറേജസ് കോർപറേഷന്റെ മദ്യശാലക്ക് മുന്നിൽ വരിനിൽക്കുകയായിരുന്ന ഇയാളെ സമീപിച്ച വ്യക്തി വരിനിൽക്കാതെ തന്നെ മദ്യം തരാമെന്ന് പറയുകയായിരുന്നു. 1200 രൂപയ്ക്ക് മൂന്ന് കുപ്പി മദ്യം നൽകുകയും ചെയ്തു. തിരികെ താമസസ്ഥലത്തെത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിന് പകരം കട്ടൻചായയാണെന്ന് മനസ്സിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story