സി.ബി.എസ്.ഇ മൂല്യനിർണയത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് മാനേജ്മെന്‍റ് അസോസിയേഷൻ
text_fieldsകൊച്ചി: സി.ബി.എസ്.ഇ മൂല്യനിർണയത്തിലെ ആശങ്കകൾ പരിഹരിക്കണമെന്ന് സി.ബി.എസ്.ഇ മാനേജ്മെന്‍റ് അസോസിയേഷൻ. മൂല്യനിർണയത്തിൽ കാലതാമസം പാടില്ലെന്ന് അസോസിയേഷൻ പ്രസിഡന്‍റ് ഇബ്രാഹിം ഖാൻ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കുന്ന തരത്തിൽ അനിശ്ചിതമായി നീളരുതെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വ്യാപനം മൂലം മാസങ്ങളോളം അനിശ്ചിതാവസ്ഥ തുടർന്ന സാഹചര്യത്തിലാണ് സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കൂടാതെ, ഐ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയും റദ്ദാക്കിയിട്ടുണ്ട്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട ഹരജികൾ വ്യാഴാഴ്ച പരിഗണിക്കാനിരിക്കേ, ഉന്നതതല യോഗത്തിലെ തീരുമാനം കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിക്കും.
പരീക്ഷ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ മേയ് 21, 23 തീയതികളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിലും മേയ് 23ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിലും അന്തിമ തീരുമാനം എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സംസ്ഥാനങ്ങളോട് നിലപാട് എഴുതി അറിയിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ജുൺ ഒന്നിന് തീരുമാനം പ്രഖ്യാപിക്കാൻ നിശ്ചയിക്കുകയായിരുന്നു.
ഇനി മൂല്യനിർണയം എങ്ങനെ?
പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ മൂല്യനിർണയത്തിന് സി.ബി.എസ്.ഇ സമയബന്ധിതമായി മാർഗരേഖ തയാറാക്കും. തുടർന്ന് ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞ വർഷത്തെപ്പോലെ പരീക്ഷ എഴുതാൻ താൽപര്യപ്പെടുന്ന വിദ്യാർഥികൾക്ക് സാഹചര്യം അനുകൂലമാവുന്ന മുറക്ക് അതിനുള്ള അവസരം പിന്നീട് നൽകും. ഒമ്പത്, 10,11 ക്ലാസുകളിലെ മാര്‍ക്ക് പരിഗണിച്ച് മൂല്യനിർണയം നടത്താനാണ് സാധ്യത. കഴിഞ്ഞ വർഷം മൂന്ന് പരീക്ഷ കഴിഞ്ഞതിന് പിന്നാലെയാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതിെൻറ മാർക്കും ഇേൻറണൽ മാർക്കുകളും പരിഗണിച്ചായിരുന്നു മൂല്യനിർണയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.