മാനന്തവാടി മെഡിക്കൽ കോളജ് : തടസം ഭൂമി ലഭിക്കാത്തതാണെന്ന് വീണ ജോർജ്
text_fieldsതിരുവനന്തപുരം: മാനന്തവാടി മെഡിക്കൽ കോളജിൽ വിദ്യാർഥി പ്രവേശനത്തിന് തടസം ഭൂമി ലഭിക്കാത്തതാണെന്ന് മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജിനായി പുതിയ കെട്ടിടം പണിയുന്നതിന് കണ്ടെത്തിയ ബോയ്സ് ടൗണിലെ ഭൂമി കോടതി വ്യവഹാരത്തിലാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിച്ചിട്ടില്ല. ഇക്കാര്യത്തിൽ അനുകൂല നിലപാടിനായി സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. കോടതിയിൽ നിന്നും അനുകൂല നിലപാട് ലഭ്യമാകുന്ന പക്ഷം കെട്ടിടനിർമാണ പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്നാണ് മന്ത്രി വീണ ജോർജ് ഒ.ആർ കേളുവിന് നൽകിയ മറുപടി.
മാനന്തവാടി ജില്ല ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയായി മാറ്റി വയയനാട് സർക്കാർ മെഡിക്കൽ കോളജ് ആരംഭിക്കാൻ 2021 ഫെബ്രുവരി 12ന് അനുമതി നൽകി. ഫെബ്രുവരി 19ലെ ഉത്തരവ് പ്രകാരം മാനന്തവാടി മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിന് ആവശ്യമായ 140 തസ്തികകൾ സൃഷ്ടിച്ചു. ഈ തസ്തികകളിൽ നിയമന ഉത്തരവുകളും നൽകി.
സർക്കാർ നൽകിയ അണ്ടർടേക്കിങ്ങിന്റെ അടിസ്ഥാനത്തിൽ ഈ മെഡിക്കൽ കോളേജിൽ 2023-24 അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കാൻ കേരള ആരോഗ്യ സർവകലാശാല അനുമതി നൽകി. എൻ.എം.സി ചൂണ്ടി കാണിച്ചിരുന്ന അപര്യാപ്തതകൾ പരിഹരിച്ച് കോഴ്സ് ആരംഭിക്കുന്നതിനുള്ള അനുമതി നാഷണൽ മെഡിക്കൽ കമീഷനിൽ നിന്ന് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.