മാനന്തവാടി ഇനി ആർക്കൊപ്പം?
text_fieldsമാനന്തവാടി: കഴിഞ്ഞ തവണ കുറഞ്ഞവോട്ടിന് ഇടത്തേക്ക് ചാഞ്ഞ മാനന്തവാടി മണ്ഡലം ഇനി ആരുടെ കൂടെ എന്ന ചോദ്യമാണ് ഉയരുന്നത്. കണക്കുകൂട്ടലുകൾ തകൃതിയായി നടക്കുന്നു. ഇടതുമുന്നണിക്ക് മാനന്തവാടി നിലനിർത്താനാകുമോ? എൽ.ഡി.എഫിൽ മാത്രമല്ല യു.ഡി.എഫിലും ചർച്ച സജീവമാണ്. ബി.ജെ.പിയും സ്വന്തം വോട്ടുകണക്കുകൾ പരിശോധിക്കുന്നുണ്ട്. പൊതുവെ യു.ഡി.എഫ് മേൽക്കൈ അവകാശപ്പെടുന്ന മാനന്തവാടിയിൽ നാലു തവണ ഇടതിന് വിജയിക്കാൻ സാധിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ കേളകം പഞ്ചായത്തുകൾകൂടി ഉൾപ്പെട്ടതായിരുന്നു മുമ്പ് വടക്കേവയനാട് മണ്ഡലം. 2008ൽ മണ്ഡല പുനർനിർണയത്തോടെയാണ് കൊട്ടിയൂരിനെയും കേളകത്തെയും ഒഴിവാക്കി മാനന്തവാടി മണ്ഡലമായത്. 1965 ൽ കമ്യൂണിസ്റ്റ് സ്വതന്ത്രനായി മത്സരിച്ച കെ.കെ.അണ്ണനായിരുന്നു ആദ്യവിജയം. കോൺഗ്രസിലെ എം.വി.രാജൻ മാസ്റ്ററെയാണ് പരാജയപ്പെടുത്തിയത്. 67ലും കെ.കെ അണ്ണൻതന്നെ നിയമസഭയിലെത്തി. 1970ൽ കോൺഗ്രസ് എം.വി.രാജൻ മാസ്റ്ററിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് തുടർച്ചയായി മൂന്നുതവണ രാജൻ മാസ്റ്റർക്കായിരുന്നു വിജയം
1987 മുതൽ '95 വരെ കോൺഗ്രസിലെ കെ.രാഘവൻ മാസ്റ്ററും '96 മുതൽ 2006 വരെ രാധാ രാഘവനുമാണ് മണ്ഡലത്തെ പ്രതിനിധാനംചെയ്തത്. കെ.രാഘവൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്നാണ് ഭാര്യ രാധയെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. 2006ൽ സി.പി.എമ്മിെൻറ കെ.സി. കുഞ്ഞിരാമനിലൂടെ ഇടതു മുന്നണി സീറ്റ് പിടിച്ചെടുത്തു. മുസ്ലിം ലീഗായിരുന്നു അന്ന് മത്സരിച്ചത്. മണ്ഡല പുനർനിർണയത്തെ തുടർന്ന് 2011ലെ െതരഞ്ഞെടുപ്പിൽ പി.കെ.ജയലക്ഷ്മിയിലൂടെ കോൺഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. ജയലക്ഷ്മി മന്ത്രിയാവുകയും ചെയ്തു.
വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് 2016ൽ ജയലക്ഷ്മിതന്നെ അങ്കത്തിനിറങ്ങിയെങ്കിലും അടിപതറി. 1307 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ ഒ.ആർ.കേളു വിജയിച്ചു. ഇത്തവണയും ജയലക്ഷ്മിയും കേളുവും തന്നെയാണ് അങ്കത്തട്ടിലുള്ളത്. ഇരുമുന്നണികളിലും തീരുമാനം ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ജില്ല ആശുപത്രിയിൽ ഗവ. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വികസനനേട്ടം ഉയർത്തിയാണ് ഒ.ആർ. കേളുവിെൻറ പ്രചാരണം. എന്നാൽ, െതരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ മെഡിക്കൽ കോളജ് പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നും സ്ഥിരം മെഡിക്കൽ കോളജ് മാനന്തവാടിയിൽതന്നെ നിലനിർത്തുമെന്ന് പറയാത്തത് ജനങ്ങളോടുള്ള വഞ്ചനയാണെന്നുമാണ് യു.ഡി.എഫ്.ആരോപണം.
അഞ്ചു വർഷത്തിനിടെ പ്രധാനപ്പെട്ട ഒരുനേട്ടവും മണ്ഡലത്തിൽ ഇല്ലെന്നാണ് യു.ഡി.എഫ്. നേതാക്കൾ പറയുന്നത്. എന്നാൽ റോഡുകളും ഹൈടെക് വിദ്യാലയങ്ങളും മറ്റും ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫിെൻറ മറുപടി. തദ്ദേശ െതരഞ്ഞെടുപ്പിലെ വിജയവും ഇടതുമുന്നണിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് വിജയം പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളും ആദിവാസികളും തോട്ടം തൊഴിലാളികളും മണ്ഡലത്തിൽ നിർണായകമാണ്.
നിയമസഭ ഇതുവരെ
1965-67 കെ.കെ.അണ്ണൻ (കമ്യൂണിസ്റ്റ് സ്വത. )18078. എം.വി.രാജൻ മാസ്റ്റർ (10461). ഭൂരിപക്ഷം 7617
1967-70 കെ.കെ.അണ്ണൻ (സി.പി.എം ) 19983. സി.എം.കുളിയൻ (കോൺ) 12433. ഭൂരിപക്ഷം 7550
1970-77 എം.വി.രാജൻ മാസ്റ്റർ (കോൺ) 26 301. എം. കരിയൻ (ഇടത് സ്വത. ) 15888. ഭൂരിപക്ഷം 10413
1977-79 എം.വി.രാജൻ മാസ്റ്റർ (കോൺ) 32589. എ. ഗോപാലൻ (സി.പി.എം)24288. ഭൂരിപക്ഷം 8301
1980- 82 എം.വി.രാജൻ മാസ്റ്റർ (കോൺ) 337 23. എ. ഗോപാലൻ (സി.പി.എം) 24940. ഭൂരിപക്ഷം 8783.
1982-87- കെ.രാഘവൻ മാസ്റ്റർ (കോൺ) 46368. കെ.സി. കുഞ്ഞിരാമൻ (സി.പി.എം) 37409.ഭൂരിപക്ഷം 8959
1987- 91 കെ.രാഘവൻ മാസ്റ്റർ (കോൺ) 46368. കെ.സി. കുഞ്ഞിരാമൻ (സി.പി.എം) 37409. ഭൂരിപക്ഷം 6915
1991-96 കെ.രാഘവൻ മാസ്റ്റർ (കോൺ) 50685. കെ.സി. കുഞ്ഞിരാമൻ (സി.പി.എം) 43150. ഭൂരിപക്ഷം 8959
1996-2001 രാധ രാഘവൻ (കോൺ) 50 617. കെ.സി. കുഞ്ഞിരാമൻ (സി.പി.എം) 42652. ഭൂരിപക്ഷം 7965.
2001-06 രാധ രാഘവൻ (കോൺ) 65684. ശാരദ സജീവൻ (സി.പി.എം) 51839. ഭൂരിപക്ഷം 13845.
2006 - 11 കെ.സി. കുഞ്ഞിരാമൻ (സി.പി.എം)61970. പി. ബാലൻ (മുസ്ലിം ലീഗ് ) 46855. ഭൂരിപക്ഷം 15115.
2011 - 16 പി.കെ.ജയലക്ഷ്മി (കോൺ) 62996. കെ.സി. കുഞ്ഞിരാമൻ (സി.പി.എം) 50 282. ഭൂരിപക്ഷം 12734
2016-2021-ഒ.ആർ.കേളു (സി.പി.എം ) 62436. പി.കെ.ജയലക്ഷ്മി (കോൺ) 611 29. ഭൂരിപക്ഷം 1307.
തദ്ദേശ സ്ഥാപനങ്ങൾ
മാനന്തവാടി മണ്ഡലത്തിൽ ഒരു നഗരസഭയും ആറ് പഞ്ചായത്തുകളും
യു.ഡി.എഫിനൊപ്പം- മാനന്തവാടി നഗരസഭ, തവിഞ്ഞാൽ, എടവക ഗ്രാമ പഞ്ചായത്തുകൾ
എൽ.ഡി.എഫിനൊപ്പം- വെള്ളമുണ്ട, തൊണ്ടർനാട്, തിരുനെല്ലി
പനമരം പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.