ലോക്കറിൽ വെച്ച സ്വർണമെടുത്ത് പണയം വെച്ച മണപ്പുറം ബ്രാഞ്ച് മാനേജർ അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: ഇടപാടുകാർ ലോക്കറിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ അവരറിയാതെ വൻ തുകക്ക് പണയം മാറ്റിവെച്ച ബ്രാഞ്ച് മാനേജറെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മണലിത്തറ കുനിയത്ത് പറമ്പിൽ രാഖിയെയാണ് (33) അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ആഗസ്റ്റ് മുതൽ 12ൽ കൂടുതൽ ആഭരണങ്ങളാണ് ക്രയവിക്രയം നടത്തിയത്. 13 വർഷമായി മണപ്പുറം ഫൈനാൻസ് പുന്നംപറമ്പ് ബ്രാഞ്ചിലെ മാനേജറാണ്. ഇടപാടുകാർ ലോക്കറിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന 14,47,000 രൂപയുടെ ആഭരണങ്ങൾ സ്വന്തം പേരിലും മറ്റുള്ളവരുടെ പേരിലും കൂടുതൽ തുകക്ക് പണയം വെച്ച് തട്ടിയെന്നാണ് കേസ്.
ലോക്കറിൽ സൂക്ഷിച്ച ആഭരണങ്ങൾ തിരിച്ചു തരുന്നില്ലെന്ന ഇടപാടുകാരുടെ പരാതി പ്രകാരം ഓഡിറ്റ് നടത്തിയപ്പോഴാണ് ബ്രാഞ്ച് മാനേജർ നടത്തിയ ക്രമക്കേട് വ്യക്തമായത്. എസ്.ഐ എ.എ. തങ്കച്ചൻ, സീനിയർ സി.പി.ഒമാരായ എ.വി. സജീവ്, വി.ആർ. സന്ധ്യാദേവി, പി.എഫ്. മിനി എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.