വീടില്ലാത്തവർക്ക് ആശ്രയമായി 10 നില ഫ്ലാറ്റ് നിർമിക്കാൻ മണർകാട് കത്തീഡ്രൽ
text_fieldsകോട്ടയം: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ ഭൂരഹിതരും ഭവനരഹിതരുമായ ആളുകൾക്ക് കൈത്താങ്ങാവാൻ പാർപ്പിട സമുച്ചയം ഒരുക്കുന്നു. കത്തീഡ്രലിന്റെ ഇടവക പൊതുയോഗത്തിന്റെ തീരുമാനപ്രകാരം, ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ സ്മരണാർഥമാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
കത്തീഡ്രലിന്റെ സാധുജന സേവന വിഭാഗമായ വിശുദ്ധ മർത്തമറിയം സേവക സംഘത്തിന്റെ വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി ഘട്ടംഘട്ടമായി 10 നിലകളിൽ 50 പാർപ്പിടങ്ങൾ ഉൾപ്പെടുന്ന പാർപ്പിട സമുച്ചയമാണ് നിർമിക്കുന്നത്. ആദ്യഘട്ടമായി 1.5 കോടി രൂപ ചിലവിൽ 8 പാർപ്പിടങ്ങൾ നിർമിക്കും. ഉപഭോക്താവിന് കാലങ്ങളോളം സമുച്ചയത്തിൽ താമസിക്കാം. സാമ്പത്തികമായും മറ്റും കൂടുതൽ മെച്ചപ്പെട്ട സൗകര്യത്തിലേക്ക് ഉയർന്നാൽ പാർപ്പിടം തിരികെ കത്തീഡ്രലിന് നൽകണം. തുടർന്ന് അത് മറ്റ് അർഹരായവർക്ക് കൈമാറുന്ന രീതിയിലാണ് പാർപ്പിട സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നതെന്ന് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. എബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയ, സെക്രട്ടറി പി.എ. ചെറിയാൻ എന്നിവർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.