മാനസ മരിച്ചതറിയാതെ പിതാവ് എറണാകുളത്തേക്ക്
text_fieldsകണ്ണൂർ: മകൾ മാനസ കോതമംഗലത്ത് യുവാവിൻെറ വെടിയേറ്റ് മരിച്ചത് അറിയാതെ പിതാവ് മാധവൻ എറണാകുളത്തേക്ക് തിരിച്ചു. സംഭവം അറിഞ്ഞ ബന്ധുക്കൾ വിളിക്കുന്നുണ്ടെങ്കിലും ആരും മാനസക്ക് എന്തു സംഭവിച്ചെന്ന് പറഞ്ഞിട്ടില്ല.
എന്നാൽ, തൻെറ മകൾക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് മാത്രം അദ്ദേഹത്തിന് മനസ്സിലായി. വിളിക്കുന്നവരോടെല്ലാം താൻ എറണാകുളത്തേക്ക് പോകുകയാണെന്ന് മറുപടി.
ഇന്ന് ഉച്ചക്ക് ശേഷം കോതമംഗലത്ത് നെല്ലിക്കുഴിയിലായിരുന്നു സംഭവം. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ സ്വദേശിനിയും ഇന്ദിരാഗാന്ധി ഡെൻറൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയുമായ മാനസയെ (24) സുഹൃത്ത് രാഹിൽ തലയിലും നെഞ്ചിലും വെടിവെച്ച് കൊല്ലുകയായിരുന്നു. ശേഷം രാഹിൽ സ്വയം തലയിലേക്ക് വെടിയുതിർത്ത് ജീവനൊടുക്കി. രാഹിലും കണ്ണൂർ സ്വദേശിയാണ്.
മാനസയെ കൊല്ലാനായി ഇയാൾ കണ്ണൂരിൽ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്നു. തുടർന്ന്, മാനസ കൂട്ടുകാരികൾക്കൊപ്പം താമസിക്കുന്ന വാടക വീട്ടിൽ അതിക്രമിച്ച് കയറി. ഈ സമയം മാനസ കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരിക്കാനായി മാനസ മുറിയിലേക്ക് പോയി. മുറിയിൽ കയറിയ ഉടൻ രാഹിൽ വാതിൽ കുറ്റിയിടുകയായിരുന്നു. പിന്നീട് തുടരെയുള്ള വെടിയൊച്ചകളാണ് കൂട്ടുകാരികൾ കേട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.