മാനസ വധം: രഖിലിന് തോക്ക് കൈമാറിയ പ്രതികളെ കൊച്ചിയിലെത്തിച്ചു
text_fieldsകൊച്ചി: ഡെൻറൽ വിദ്യാര്‍ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ രഖിലിന് തോക്ക് കൈമാറിയ പ്രതികളെ കൊച്ചിയിലെത്തിച്ചു. ബിഹാറിലെ മുംഗേര്‍ ജില്ലയിലെ പര്‍സന്തോ ഗ്രാമത്തില്‍ സോനുകുമാര്‍ (24), ഇടനിലക്കാരനായ ബര്‍സാദ് സ്വദേശി മനീഷ്കുമാര്‍ വര്‍മ (24) എന്നിവരെയാണ് വിമാനമാർഗം കൊച്ചിയിലെത്തിച്ചത്.
കോതമംഗലത്തുനിന്നുള്ള പ്രത്യേക പൊലീസ് സംഘം ബിഹാർ പൊലിസിെൻറ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് എറണാകുളം റൂറൽ എസ്.പി കെ. കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച കോതമംഗലം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ് അപേക്ഷ നല്‍കും.
എറണാകുളം റൂറൽ എസ്.പി ഓഫിസിലെത്തിച്ച പ്രതികളെ എസ്.പിയുടെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. മറ്റാർക്കെങ്കിലും തോക്ക് നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സോനുകുമാറിെൻറ ഫോൺ പരിശോധിച്ചതിൽനിന്ന് കൂടുതൽ മലയാളികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്.
രഖിലും കൂട്ടുകാരനായ ആദിത്യനും ബംഗളൂരുവില്‍ നടത്തിയ ഇൻറീരിയര്‍ സ്ഥാപനത്തില്‍ സോനു ജോലി ചെയ്തിരുന്നു. അതിനാല്‍ മലയാളികളുടെ ഫോണ്‍ നമ്പറുകള്‍ ഫോണില്‍ ഉണ്ടാകുന്നതില്‍ അസ്വാഭാവികതയില്ലെന്ന വിശ്വാസത്തിലാണ് പൊലീസ്. എങ്കിലും ലഭിച്ച ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഇവരിൽ ആർക്കെങ്കിലും തോക്കുകൾ കൊടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കും. ചോദ്യം ചെയ്യലിലൂടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനാകുമെന്നാണ് പ്രതീക്ഷ.
ആറ് മാസത്തിനിടെ പ്രതികളുടെ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കും. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും വിശദഅന്വേഷണം വേണ്ടിവരുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.