മാനസ കൊലപാതകം: തോക്ക് വാങ്ങിക്കാൻ സഹായിച്ച കണ്ണൂർ സ്വദേശി രണ്ടാം പ്രതി, കുറ്റപത്രം സമർപ്പിച്ചു
text_fieldsകൊച്ചി: കോതമംഗലത്ത് ദന്തൽ കോളേജ് വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത തലശേരി രാഹുൽ നിവാസിൽ രാഖിൽ (32)ആണ് ഒന്നാം പ്രതി.
ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂർ ഇടചൊവ്വ സ്വദേശി ആദിത്യനാണ് കേസിൽ രണ്ടാം പ്രതി. ബിഹാറിൽ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ചു കണ്ണൂർ ഇടച്ചൊവ്വ കണ്ണംതേത്തിൽ ആദിത്യൻ പ്രദീപ് (27) ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാർ സ്വദേശി സോനു കുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനിഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്.
ജൂലൈ 30 ന് ആയിരുന്നു സംഭവം. താമസസ്ഥലത്തെത്തി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി രഖിൽ ആത്മഹത്യ ചെയ്തത്. ഒന്നാം പ്രതി ആത്മഹത്യ ചെയ്തെങ്കിലും കൃത്യം നടത്താൻ സഹായിച്ച മുഴുവൻ പേരെയും നിയമനടപടിയിലേക്ക് എത്തിക്കുന്ന രീതിയിലാണ് കുറ്റപ്പത്രം സമർപ്പിച്ചത്.
അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാർ, വാരണാസി, പാറ്റ്ന, മുംഗീർ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറിൽ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.