മാന്ദാമംഗലം പള്ളി സംഘർഷം: ഭദ്രാസനാധിപൻ ഒന്നാം പ്രതി; 120 പേർക്കെതിരെ കേസ്
text_fieldsതൃശൂർ: മാന്ദാമംഗലം സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ യാക്കോബായ- ഓർത്തഡോക്സ് വിശ്വാസികൾ തമ്മ ിൽ കഴിഞ്ഞദിവസമുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്തു. തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനെ ഒന്ന ാം പ്രതിയാക്കി 120 പേർക്കെതിരെയാണ് കേസെടുത്തത്. സംഘർഷത്തിൽ ഉൾപ്പെട്ട 30 ഒാർത്തഡോക്സ് വിഭാഗക്കാരെ അറസ്റ്റ് ചെയ്ത ു.
യാക്കോബായ- ഓർത്തഡോക്സ് വിശ്വാസികളെ ജില്ലാ കലക്ടർ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. വ്യാഴാഴ‌്ച രാത്രി പതിനൊന്നരയോടെയാണ് ഇരുവിഭാഗം വിശ്വാസികൾ പള്ളിയിൽ ഏറ്റുമുട്ടിയത്.
കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. പള്ളിയുടെ ജനൽ ചില്ലുകളും തകർന്നു.
ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർഥന സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപെൻറ നേതൃത്വത്തിൽ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. ഇതോടൊപ്പം യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാർഥനാ സമരവും തുടങ്ങി. അതിനിടെയാണ് രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. ഒരു വിഭാഗം വിശ്വാസികൾ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയിൽ നിന്നും കല്ലേറ് ഉണ്ടാവുകയായിരുന്നു. തിരിച്ചും കല്ലേറുണ്ടായി.
വ്യാഴാഴ‌്ച രാത്രി ഓർത്തഡോക‌്സ‌് വിഭാഗക്കാർ പള്ളിക്കുള്ളിലേക്ക‌് കയറാൻ ശ്രമിച്ചതാണ‌് സംഘർഷത്തിന‌് കാരണമെന്നും ഇതര ജില്ലകളിൽ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു. അതേസമയം, യാക്കോബായ വിഭാഗം സമരപന്തൽ പൊളിച്ചതാണ് സംഘർഷത്തിനിടയാക്കിയതെന്നാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.