വിവാഹപൂർവ കൗൺസലിങ് നിർബന്ധമാക്കൽ: സർക്കാറിന് ശിപാർശ സമർപ്പിച്ചു -വനിതാ കമീഷൻ
text_fieldsതിരുവനന്തപുരം: കൗൺസലിങ്ങിനുശേഷം മാത്രമേ വിവാഹത്തിൽ ഏർപ്പെടാവൂവെന്ന തരത്തിൽ നിയമം കൊണ്ടുവരണമെന്ന ശിപാർശ സർക്കാറിന് സമർപ്പിച്ചെന്ന് സംസ്ഥാന വനിതാ കമീഷെൻറ പുതിയ അധ്യക്ഷ പി. സതീദേവി. വിവാഹത്തോടനുബന്ധിച്ച് കൊടുക്കുന്ന പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കും.
ആളുകളുടെ കഴിവിനനുസരിച്ചുള്ള വിവാഹമേ പാടുള്ളൂ. വിവാഹവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന പ്രശ്നങ്ങൾ വടക്കൻ കേരളത്തിലും ധാരാളം റിപ്പോർട്ട് ചെയ്യുന്നുെണ്ടന്നും അവർ കേസരി സ്മാരക ട്രസ്റ്റിെൻറ മീറ്റ് ദ പ്രസിൽ പറഞ്ഞു. കമീഷെൻറ റീജനൽ ഒാഫിസ് കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം സ്ഥാപിച്ചു. എറണാകുളത്ത് ഉടൻ ഒാഫിസ് ആരംഭിക്കും.
മാധ്യമങ്ങൾക്കായുള്ള മാർഗരേഖ സർക്കാറിന് സമർപ്പിക്കും. ചാനലുകളിൽ നടക്കുന്ന ചർച്ചയിലെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഖേദകരമാണ്. ഏഷ്യാനെറ്റിെൻറ 'ന്യൂസ് അവർ' ചർച്ചക്കിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയതിനെതിരെ പരാതിക്കാരി നൽകിയ കേസിൽ ചൊവ്വാഴ്ച സിറ്റിങ് ഉണ്ട്.
ചാനൽ ചർച്ചകളിൽ സ്ത്രീകളുടെ അന്തസ്സിന് പോറലേൽപിക്കുന്ന പരാമർശമുണ്ടാകുന്നത് കുറ്റകരമാണ്. മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നാണ് ഇതുണ്ടാകുന്നതെങ്കിൽ ശിക്ഷ അർഹിക്കുന്ന കുറ്റമാണെന്നും അവർ പറഞ്ഞു.
ഹരിത വിഷയത്തിൽ വനിതാ കമീഷന് മുന്നിലുള്ള പരാതിയിൽ ആ ജില്ലയിൽ സിറ്റിങ് നടത്തുേമ്പാൾ ബന്ധപ്പെട്ട കക്ഷികളെ നോട്ടീസ് നൽകി വിളിച്ചുവരുത്തുമെന്ന് കമീഷൻ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു. വിഷയത്തിലെ സങ്കീർണത പരിഗണിച്ച് ഒാൺലൈൻ പരാതി പരിഗണിക്കുേമ്പാൾ എടുക്കാതിരുന്നതാണ്. ഒക്ടോബറിൽ തന്നെ പരാതി പരിഗണിക്കുമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.