സന്നിധാനത്ത് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
text_fieldsശബരിമല: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിെൻറ ഭാഗമായി ശബരിമല സന്നിധാനത്തും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മുഴുവനാളുകൾക്കും 14 ദിവസത്തിലൊരിക്കല്‍ ആൻറിജന്‍ പരിശോധന നിര്‍ബന്ധമാക്കി. സന്നിധാനത്തെയും പരിസരത്തെയും കടകളിലും മറ്റിടങ്ങളിലും ജീവനക്കാർ കോവിഡ് പരിശോധന നടത്തണമെന്ന് നിര്‍ദേശിച്ച് സന്നിധാനം എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സി.പി. സത്യപാലന് നായര്‍ നോട്ടീസ് നല്കി.
സ്ഥാപനങ്ങളിലെ പരിശോധന സമയത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 14 ദിവസം പ്രാബല്യമുള്ള കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരടക്കം ആരെയും സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഒരു കാരണവശാലും തുടരാന്‍ അനുവദിക്കില്ല. നിര്‍ദേശം പാലിക്കാത്തവരെ നിര്‍ബന്ധമായും തിരിച്ചയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.