ഒഴുക്കിനെ വഴിമാറ്റിയ മന്ഥര
text_fieldsസ്വാതന്ത്ര്യസമരത്തിെൻറ ഭാഗമായി തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രവർത്തനം അത്യുത്തര കേരളത്തിൽ ആദ്യം ആരംഭിച്ചത് തലശ്ശേരിയിലാണ്. പ്രശസ്തമായ തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിന് മുന്നിൽ ലെഡ്ബിറ്റർ ഹാൾ എന്ന പേരിൽ സൊസൈറ്റിക്ക് ഒരു കെട്ടിടവുമുണ്ട്. അവിടെയാണ് പത്മശ്രീ ലഭിച്ച ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഭാരതീയ നാട്യകലാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീരാമഭക്തനായ ‘ചേമഞ്ചേരി’ എല്ലാ വർഷവും ക്ഷേത്രോത്സവത്തോടനുബന്ധിച്ച് രാമായണ കഥകളെ പുതിയ നൃത്തനാടകങ്ങളായി അവതരിപ്പിച്ചിരുന്നു. അക്കാലഘട്ടത്തിൽ കാണികളെ ഏറെ ആകർഷിച്ച നൃത്തനാടകങ്ങളിൽ ഗുരുവായ ചേമഞ്ചേരി കൈകാര്യംചെയ്യുന്നത് ഏതെങ്കിലും അപ്രധാന കഥാപാത്രത്തെയായിരിക്കും. പേക്ഷ, അവസാനം കാണികളുെട മനസ്സിൽ തങ്ങിനിൽക്കുന്ന ഏറ്റവും ജീവസ്സുറ്റ കഥാപാത്രം അദ്ദേഹത്തിെൻറ വകയായ ആ വേഷപ്പകർച്ചയായിരിക്കും. കുട്ടിക്കാലത്ത് ഞങ്ങളെ ഏറ്റവും ആകർഷിച്ച ഒരു വേഷമായിരുന്നു കുഞ്ഞിരാമൻ നായരുടെ ‘മന്ഥര’. കുശുമ്പും കുന്നായ്മയുമായി കുനിഞ്ഞു നടക്കുന്ന, പുറത്ത് കൂനുള്ള മുതുക്കിത്തള്ള. അസാധാരണമായിരുന്നു മന്ഥരയായുള്ള അദ്ദേഹത്തിെൻറ വേഷപ്പകർച്ചയും അഭിനയവും. അങ്ങനെയാണ് രാമായണത്തിലെ മന്ഥരയെന്ന ഇൗ ചെറിയ- വലിയ കഥാപാത്രം മനസ്സിൽ കയറിയത്.
ആരായിരുന്നു മന്ഥര?
ശാന്തസുന്ദരമായ അരുവിപോലുള്ള രാമായണത്തിെൻറ ഒഴുക്കിനെ വഴിമാറ്റിവിട്ടത് മന്ഥരയായിരുന്നല്ലോ. ഏത് അരുവിയെയും വഴിമാറ്റിവിടാൻ ഒരു ഉയർന്ന മൺകൂന മതിയെന്ന ദൃശ്യസങ്കൽപെത്ത എത്ര സമർഥമായാണ് ‘കൂനുള്ള’ മന്ഥരയെ സൃഷ്ടിച്ചുെകാണ്ട് വാല്മീകി നടപ്പാക്കിയത്. ആരണ്യകാണ്ഡവും സുന്ദരകാണ്ഡവും യുദ്ധകാണ്ഡവുമെല്ലാമായി ഒഴുകിത്തിമിർത്ത ഒരു മഹാനദിയായി രാമായണം വികസിക്കുന്നത് മന്ഥരയിൽ തട്ടിയായിരുന്നല്ലോ. മഹാഭാരതത്തിൽ പുരുഷനായ ശകുനിയാണെങ്കിൽ രാമായണത്തിൽ മന്ഥരയെന്ന സ്ത്രീയാണ് ആ ദൗത്യം ഏറ്റെടുത്തത്. കേകയരാജാവ് തെൻറ ശത്രുവായ മിഥിലരാജാവിനെതിരെ ദീർഘവീക്ഷണത്തോടെ നടത്തിയ കരുനീക്കങ്ങളായിരുന്നു വൃദ്ധനായ ദശരഥനുമായി പുത്രി കൈകേയിയുടെ വിവാഹവും മന്ഥരയുടെ നിയോഗവും. എന്നാൽ, അതേ ശത്രുവിെൻറ മകൾ മൈഥിലിയെയാണ് ഭാവിരാജാവായ ശ്രീരാമൻ പത്നിയാക്കിയത് എന്നത് കേകയരാജാവിെൻറ സ്വപ്നങ്ങളെ മുഴുവൻ തകർത്ത സംഭവങ്ങളായിരുന്നു. അവിടെയാണ് ഭരണരാഷ്ട്രീയത്തിലെ കുതന്ത്രപ്രതീകമായി മന്ഥര രംഗപ്രവേശം ചെയ്യുന്നത്. ഗുരു ചേമഞ്ചേരി അവതരിപ്പിച്ച ഇൗ കൂനുള്ള കഥാപാത്രം ഇന്നും ഒാർമയിൽ നിറഞ്ഞാടാറുണ്ട്; രാമായണമാസത്തിൽ പ്രത്യേകിച്ചും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.