ശശീന്ദ്രനെതിരായ പരാതി റദ്ദാക്കാൻ മാധ്യമപ്രവർത്തക ഹൈകോടതിയിൽ
text_fieldsകൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനെതിരായ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈകോടതിയിൽ. താനും മുൻ മന്ത്രിയും തമ്മിൽ ക്രിമിനൽ കേസിനിടയാക്കിയ പ്രശ്നങ്ങൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്നും ഇൗ സാഹചര്യത്തിൽ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ താൻ നൽകിയ പരാതിയും തുടർ നടപടികളും റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹരജി കോടതി അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
വാർത്തയുെട ഭാഗമായി മന്ത്രിയെ കണ്ട് സംസാരിക്കാൻ ചെന്നപ്പോഴും അതിനുശേഷവും അശ്ലീല പദപ്രയോഗങ്ങൾ നടത്തിയും ആഭാസകരമായി പെരുമാറിയും സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് ഹരജിക്കാരി കോടതിയിൽ സ്വകാര്യ അന്യായം നൽകിയത്. േഫാണിലൂടെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയിൽ ശശീന്ദ്രനെ പ്രതി ചേർത്ത് േകസെടുക്കുകയും ചെയ്തു.
എന്നാൽ, ശശീന്ദ്രനും താനുമായി വിഷയം രമ്യമായി ചർച്ച ചെയ്ത് ഒത്തുതീർത്തതായി ഹരജിയിൽ പറയുന്നു. തങ്ങളെ വ്യക്തിപരമായി മാത്രം ബാധിക്കുന്ന വിഷയങ്ങളാണ് പരാതിക്കിടയാക്കിയത്. ഇക്കാര്യത്തിൽ പൊതുതാൽപര്യം നിലനിൽക്കുന്നിെല്ലന്നും ഹരജിയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.