മംഗളൂരു അക്രമം: 1800 മലയാളികൾക്ക് പൊലീസ് നോട്ടീസ്
text_fieldsമംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയർന്ന പ്രതിഷേധെത്ത തുടർന്നുണ്ടായ അക്ര മങ്ങളുമായി ബന്ധപ്പെട്ട് മംഗളൂരു സ്റ്റേഷനിൽ ഹാജരാകാൻ 1800 മലയാളികൾക്ക് പൊലീസ് നോട്ടീസ് അയച്ചു. കാസർകോട്, ഉപ്പള, മഞ്ചേശ്വരം മേഖലയിലെ സ്ത്രീ-പുരുഷ ഭേദമന്യേയുള്ള 1800 പേർക്കാണ് മംഗളൂരു സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസി. കമാണ്ടൻറ് ഓഫിസിൽനിന്ന് നോട് ടീസ് അയച്ചത്. മഞ്ചേശ്വരത്ത് മാത്രം 400 പേർക്ക് നോട്ടീസ് ലഭിച്ചു.
വെടിവെപ്പും രണ്ടുപേരുടെ മരണവും നടന്ന 2019 ഡിസംബർ 19ന് മംഗളൂരു നോർത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ അഞ്ച് മൊബൈൽ ടവറുകളുടെ പരിധിയിൽ ഉണ്ടായിരുന്ന ഫോൺ നമ്പറുകളുടെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളും നോട്ടീസ് ലഭിച്ചവരിൽ പെടും.
മഞ്ചേശ്വരം ചാത്തിപടപ്പ് മുഹമ്മദിെൻറ ഭാര്യ ഷഫിയ നോട്ടീസ് ലഭിച്ച വനിതയാണ്. കേരളത്തിലേക്ക് മടങ്ങാനാവാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ കുടുങ്ങിപ്പോയവർക്കും നോട്ടീസ് ലഭിച്ചു. കർഫ്യൂ ലംഘിക്കൽ, പൊലീസുകാരെ മാരകായുധം ഉപയോഗിച്ച് അടിച്ചുപരിക്കേൽപ്പിക്കൽ, വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങി ഇരുപതോളം വകുപ്പുകൾ ചേർത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. മംഗളൂരുവിൽ കലാപം സൃഷ്ടിച്ചത് കേരളത്തിൽ നിന്നുള്ളവരാണെന്ന് കർണാടക ആഭ്യന്തര വകുപ്പ് അന്നുതന്നെ ആരോപിച്ചിരുന്നു.
സിറ്റി പൊലീസ് കമീഷണർ പി. ഹർഷയും വാർത്തസമ്മേളനം വിളിച്ച് ഇതുതന്നെ പറയുകയുണ്ടായി. മാരകായുധങ്ങളുമായി വന്നവർ എന്ന് മുദ്രകുത്തി മലയാളി മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിലുമെടുത്തു. ഈ പ്രചാരണത്തിന് സാധൂകരിക്കാനാണ് കേരളത്തിലേക്കുവന്ന നൂറുകണക്കിന് നോട്ടീസുകളെന്നാണ് വിലയിരുത്തൽ.
സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ മംഗളൂരുവിലെ കലാപത്തിൽ കുറ്റകൃത്യവും ഗൂഢാലോചനയും നടത്തിയതായി കണക്കാക്കുമെന്നും അന്വേഷണത്തിൽ സഹകരിച്ചില്ലെങ്കിൽ കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ കൂട്ടത്തോടെ നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും അന്വേഷണം ക്രൈം ഡിറ്റാച്ച്മെൻറാണ് നടത്തുന്നതെന്നും അവർ വിളിച്ചാൽ ഹാജരായാൽ മതിയെന്നുമാണ് നിർദേശം.
കലാപം നടത്തിയത് കേരളത്തിൽനിന്നുള്ളവരാണെന്ന് സ്ഥാപിക്കാനാണ് കർണാടക പൊലീസ് മലയാളികൾക്ക് നോട്ടീസ് അയച്ചതെന്ന് കോൺഗ്രസ് നേതാവ് ഹർഷദ് വോർക്കാടി പറഞ്ഞു. മംഗളൂരുവിൽ പല ആവശ്യങ്ങൾക്കായി പോയ മലയാളികൾക്കാണ് നോട്ടീസ് ലഭിച്ചത്. മലയാളികൾ കലാപവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എവിടെയും ഉണ്ടായിരുന്നില്ല. ഇതോടെ പൊലീസിെൻറ വാദം പൊളിഞ്ഞു. തുടർന്നാണ് കർഫ്യൂ ഇല്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന മലയാളികൾക്ക് നോട്ടീസ് അയച്ചത്. ഇതിനെ നേരിടും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.