മംഗളൂരു സ്ഫോടനം: പ്രതിയുടെ ഫോൺ കോളുകൾ അന്വേഷിക്കുന്നു
text_fieldsആലുവ: മംഗളൂരു സ്ഫോടനക്കേസ് പ്രതി ഷാരിഖ് ആലുവയിൽ തങ്ങിയ വേളയിൽ ഇയാളുടെ ഫോൺ കാളുകളും മെസേജുകളും സംബന്ധിച്ച് വിശദമായി അന്വേഷിക്കുന്നു. ഇയാൾ ഒന്നിലേറെ മൊബൈൽ ഫോണുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തിയതായാണ് അറിയുന്നത്.
മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. വ്യാജരേഖകൾ ഉപയോഗിച്ചാണ് തങ്ങിയതും സിം തരപ്പെടുത്തിയതും.
സെപ്റ്റംബർ 13 മുതൽ 18 വരെയാണ് ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ പ്രേംരാജ് എന്ന പേരിൽ താമസിച്ചത്. ലോഡ്ജിലെ ജീവനക്കാരിൽനിന്ന് തെളിവെടുത്തു.
സി.സി ടി.വി ദൃശ്യങ്ങൾ തീവ്രവാദ വിരുദ്ധ വിഭാഗം ശേഖരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ലോഡ്ജിൽ മറ്റാരൊക്കെയാണ് തങ്ങിയിരുന്നതെന്നതിനെ കുറിച്ചും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.