കാലിയ റഫീഖ് വധം: കര്‍ണാടക സ്വദേശി അറസ്റ്റില്‍
text_fields
മഞ്ചേശ്വരം: മംഗളൂരു കോട്ടക്കാര്‍ ദേശീയപാതയില്‍ ഗുണ്ടാത്തലവന്‍ കാലിയ റഫീഖ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണാടക വിട്ല സ്വദേശിയും കന്യാനയിലെ ഫ്ളാറ്റില്‍ താമസക്കാരനുമായ ബ്ളേഡ് സാദിഖ് എന്ന മുഹമ്മദ് സാദിഖ് ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും കൊലക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും കണ്ടത്തെി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. കൊലപാതകം, വധശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ മംഗളൂരു പൊലീസ് ഗുണ്ടാ നിയമത്തില്‍ ഉള്‍പ്പെടുത്തി അന്വേഷിച്ചുവരുകയായിരുന്നു.
മൂന്നുവര്‍ഷം മുമ്പ് കര്‍ണാടക കന്യാനയില്‍ കാലിയ റഫീഖിനെ ഒരു സംഘം തടഞ്ഞുവെച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ കുടുക്കിയിരുന്നു. ഇതില്‍ സാദിഖും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍, തനിക്കെതിരെ അക്രമം നടത്താന്‍ കാലിയ റഫീഖ് ശ്രമിച്ചതിനാലാണ് കൊലപ്പെടുത്താന്‍ കൂടെ പോയതെന്ന് ഇയാള്‍ മൊഴി നല്‍കി. മൂന്നുവര്‍ഷം മുമ്പ് കൊല്ലപ്പെട്ട മുത്തലിബിന്‍െറ സഹോദരനും ഉപ്പള പത്വാടി റോഡ് സ്വദേശിയുമായ നൂര്‍ അലി (36), ഉപ്പള ടൗണില്‍ ഖദീജ ബീവി ദര്‍ഗക്ക് സമീപത്തെ അബ്ദുല്‍ റൗഫ് (38), പൈവളിഗെ ബായിക്കട്ടയിലെ പദ്മനാഭന്‍ (38), കര്‍ണാടക സാലത്തൂര്‍ സ്വദേശി മുഹമ്മദ് റഷീദ് (32) എന്നിവരെ കേസില്‍ ഉള്ളാള്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ടു തോക്കുകളും കണ്ടെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.