മംഗളുരു വിമാനപകടം: പത്തു വര്‍ഷത്തിനുശേഷവും നഷ്ടപരിഹാരം പൂര്‍ണമായി കിട്ടിയില്ല
text_fieldsകണ്ണൂര്‍: 2010 മേയ് 22ന് രാവിലെയായിരുന്നു മംഗളൂരു ബജ്പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ ദുബൈ -മംഗളുരു വിമാനം തകര്‍ന്നു വീണ് കത്തിയമര്‍ന്നത്. 66 മലയാളികള്‍ അടക്കം 158 പേര്‍ക്കാണ് ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചത്.
അപകടദിനം മംഗളുരുവിലെത്തിയ അന്നത്തെ വ്യോമയാന വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചത് മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മോണ്ട്രിയല് ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ലഭ്യമാക്കുമെന്നായിരുന്നു. ഇത് ഏകദേശം 75 ലക്ഷം രൂപയായിരുന്നു.
ലഗേജിെൻറ നഷ്ടപരിഹാരം വേറെയും ലഭിക്കേണ്ടിയിരുന്നു. എന്നാല്‍ 10ാം വാര്‍ഷികം പിന്നിട്ട അപകടത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം ഇനിയും ലഭിച്ചില്ല. മാത്രമല്ല, ഇപ്പോള്‍ ഇതിനായുള്ള നിയമപോരാട്ടം സുപ്രീം കോടിയില്‍ നടന്നുവരികയുമാണ്.
കരിപ്പൂര്‍ വിമാനാപകടത്തിെൻറ പശ്ചാത്തലത്തില്‍ മോണ്ട്രിയല് ഉടമ്പടി പ്രകാരം നഷ്പരിഹാരം ആവശ്യപ്പെട്ടു മംഗളൂരു വിമാന ദുരന്ത ബാധിതരുടെ ആശ്രിതർ നടത്തുന്ന നിയമ പോരാട്ടത്തിനു പ്രസക്തി ഏറെയുണ്ട്. 1999ല്‍ നിലവില്‍ വന്ന മോണ്ട്രിയല് ഉടമ്പടി പ്രകാരം അപകടത്തില്‍ മരിച്ചവര്‍ക്ക് കുറഞ്ഞത് 1,52,000 എസ്.ഡി.ആര് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
ഇന്നത്തെ മൂല്യം അനുസരിച്ച് ഇന്ത്യന്‍ രൂപ 1.60 കോടി രൂപക്ക് മുകളില്‍ വരും ഇത്. 10 വര്‍ഷം മുമ്പ് മംഗളൂരു വിമാന ദുരന്തം നടന്നപ്പോള്‍ ഇത് ഏകദേശം 75 ലക്ഷം രൂപയായിരുന്നു. അതിനു പുറെമയാണ് ലഗേജിൈൻറ നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത്.
ദുരന്തം നടന്ന ദിവസം ഉടമ്പടി പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കുമെന്ന പ്രഫുല്‍ പട്ടേലിെൻറ പ്രഖ്യാപനം നടപ്പായില്ല. അതേസമയം എയര്‍ ഇന്ത്യ നിയോഗിച്ച ഏജന്‍സി നിശ്ചയിച്ച പ്രകാരമാണ് മംഗളൂരു ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കിയത്.
അതുതന്നെ ആശ്രിതരുമായി നിരന്തരം വിലപേശി പരമാവധി കുറഞ്ഞ തുകമാത്രമാണ് പലര്‍ക്കും നല്‍കിയത്. മടുപ്പ് അനുഭവപ്പെട്ടാണ് പലരും നാമമാത്ര തുക വാങ്ങിയത്. അതിനു തയാറാകാത്തവര് മംഗളൂരു എയര്‍ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷന് എന്ന സംഘടന രൂപവത്കരിച്ചാണ് പോരാട്ടം തുടര്‍ന്നത്.
ഈ സംഘടനയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. കേരള ഹൈകോടതി ഇവര്‍ക്ക് അനുകൂലമായി വിധിച്ചെങ്കിലും ഡിവിഷന് െബഞ്ച് വിധി സ്റ്റേ ചെയ്തു. തുടര്‍ന്നാണ് നിയമ പോരാട്ടം സുപ്രിം കോടതിയിലെത്തിയത്.
സുപ്രീം കോടതി വിധിയെ ആശ്രയിച്ചാകും കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഇരയായവരുടെ ആശ്രിതര്‍ക്കും നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യത. മംഗളൂരുവില്‍ ഇന്‍ഷുറന്‍സ് കമ്പനിക്കു വേണ്ടി പുറമെ നിന്നുള്ള ഏജന്‍സിയെ നിയോഗിച്ചായിരുന്നു വിലപേശിയത്. ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരം വാങ്ങി പിന്‍വാങ്ങാന്‍ ഈ ഏജന്‍സി പലവിധത്തിലും കുടുംബാംഗങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നു.
ദുരന്തത്തിെൻറ ആഘാതത്തില്‍ നിന്ന് കുടുംബം വിടുതല്‍ നേടി തുടങ്ങിയാല്‍ കരിപ്പൂര്‍ സംഭവത്തിലും എയര്‍ ഇന്ത്യ ഇതേ തന്ത്രം തന്നെയാകും നടപ്പില്‍ വരുത്താന്‍ സാധ്യത. ഈ സാഹചര്യത്തിലാണ് മംഗളൂരു ദുരന്തബാധിതര്‍ സുപ്രിം കോടതിയില്‍ നടത്തുന്ന നിയമ പോരാട്ടത്തിനു പ്രസക്തിയേറുന്നത്. ഇതില്‍ സുപ്രിം കോടതി ദുരന്തബാധിതര്‍ക്ക് അനുകൂലമായി വിധിച്ചാല്‍ അതിെൻറ ഫലം കരിപ്പൂര്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കും ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.