Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം മുന്നണി...

സി.പി.എം മുന്നണി മര്യാദ പാലിച്ചി​ല്ലെന്ന്​ മാണി സി കാപ്പൻ; തീരുമാനം വെള്ളിയാഴ്ച

text_fields
bookmark_border
Mani C Kappan
cancel

എൻ.സി.പിയോട്​ സി.പി.എം മുന്നണി മര്യാദ പാലിച്ചില്ലെന്ന്​ പാലാ എം.എൽ.എ മാണി സി കാപ്പൻ. മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി മാറ്റം സംബന്ധിച്ച തീരുമാനം ദേശീയ നേതൃത്വം കൈകൊള്ളും. വെള്ളിയാഴ്ച ഇതു സംബന്ധിച്ച്​ കൂടുതൽ പറയാമെന്നും അദ്ദേഹം പറഞ്ഞു.

പാലാ സീറ്റു സംബന്ധിച്ച പ്രശ്​നമല്ല ഉള്ളത്​. ഞങ്ങളുടെ ക്രഡിബിലിറ്റിയുടെ പ്രശ്​നമാണ്​. ജയിച്ച പാർട്ടിയുടെ സീറ്റ്​ തോറ്റ പാർട്ടിക്ക്​ നൽകുന്നതാണ്​ പ്രശ്​നമെന്നും മാണി സി കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉറപ്പായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്​ നിങ്ങൾക്ക്​ ഊഹിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

എൻ.സി.പി നേതാവ്​ പ്രഫുൽ ​പ​േട്ടലുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പാലാ നൽകില്ലെന്നും കുട്ടനാട്ടിൽ മത്സരിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട്​ അറിയിച്ചിരുന്നു. ഇതോടെയാണ്​ മാണി സി. കാപ്പൻ, ടി.പി പീതാംബരൻ മാസ്റ്റർ എന്നിവരടക്കമുള്ളവർ ഇടത്​ മുന്നണി വിടാനുള്ള സാധ്യതയേറിയത്​. അതേ സമയം എ.കെ ശശീന്ദ്രൻ വിഭാഗം ഇടത്​ മുന്നണിൽ തുട​രാനാണ്​ സാധ്യത.

കെ.എം മാണിയുടെ മരണശേഷം 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥിയായിരുന്ന ​ജോസ്​ ടോമിനെ 2943 വോട്ടിനാണ്​ മാണി സി. കാപ്പൻ പരാജയപ്പെടുത്തിയത്​. അന്ന്​ കേരള കോൺഗ്രസ്​ യു.ഡി.എഫിനൊപ്പമായിരുന്നു. മണ്ഡലത്തിൽ ദീർഘകാലമായി മത്സരിക്കുന്ന കാപ്പൻ തന്‍റെ വ്യക്തി ബന്ധങ്ങളുടെയും കോൺഗ്രസ്​ വോട്ടുകളുടെയും ബലത്തിൽ പാലായിൽ നിന്നും ജയിച്ചുകയറാമെന്നാണ്​ ​പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mani c kappanUDFLDF
Next Story