ശരദ് പവാറിെൻറ മനസ്സറിയാൻ മാണി സി. കാപ്പൻ
text_fieldsേകാട്ടയം: പാർട്ടി വേണോ സീറ്റ് വേണോയെന്ന ആശയക്കുഴപ്പം തീർക്കുംമുമ്പ് ശരദ്പവാറിെൻറ മനസ്സറിയാൻ മാണി സി.കാപ്പൻ. പാലാ സീറ്റിനെച്ചൊല്ലി പാർട്ടി തന്നെ പിളർപ്പിലേക്ക് നീങ്ങുന്നതിനിടെയാണ് എൻ.സി.പി ദേശീയ അധ്യക്ഷെൻറ തീരുമാനം നിർണായകമാകുന്നത്.
ഉപതെരഞ്ഞെടുപ്പിൽ ജയിച്ചത് മുതൽ പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങിെവച്ചത് വെറുതെയാകുമോയെന്ന ആശങ്ക പാലായിലെ പാർട്ടി പ്രവർത്തകർക്കുണ്ട്. ബുധനാഴ്ച മാണി സി. കാപ്പൻ, എ.െക. ശശീന്ദ്രൻ, ടി.പി. പീതാംബരൻ എന്നീ നേതാക്കളെ ശരദ് പവാർ കൂടിക്കാഴ്ചക്ക് വിളിച്ചിട്ടുണ്ട്. ഇതിലെ തീരുമാനത്തിെൻറ അടിസ്ഥാനത്തിലാവും എൻ.സി.പി. മുന്നണി വിടണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
മാണി സി. കാപ്പൻ തിങ്കളാഴ്ച ഡൽഹിക്ക് പോകും. കഴിഞ്ഞയാഴ്ച മുംബൈയിൽ ശരദ്പവാറിനെ സന്ദർശിച്ച കാപ്പൻ ജയിച്ച സീറ്റ് തോറ്റപാർട്ടിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. പാലാ സീറ്റ് എൻ.സി.പിക്ക് നൽകുന്നില്ലെങ്കിൽ മുന്നണി വിടണമെന്ന നിലപാടാണ് കാപ്പനുള്ളത്.
അതേസമയം ഇടതുമുന്നണിയിൽ തുടരണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് വിമതപക്ഷം യോഗം ചേർന്നത് കാപ്പനെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇടതുപക്ഷവുമായി ശരദ്പവാർ ചർച്ച നടത്തുമെന്നാണ് സൂചന.
പാലാ സീറ്റ് അഭിമാന പ്രശ്നമാണെങ്കിലും സീറ്റ് വിഭജനം മുന്നണി ചർച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നാണ് ജോസ് കെ. മാണി ഇതിനോട് പ്രതികരിച്ചത്.
കഴിഞ്ഞദിവസം െക.എം. മാണി സ്മൃതിസംഗമത്തിനെത്തിയ മന്ത്രി എം.എം. മണി മാത്രമാണ് എൽ.ഡി.എഫിൽ ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയാറായത്. മുന്നണി സീറ്റുചർച്ച തുടങ്ങുംമുേമ്പ ചിലർ നിലപാട് പ്രഖ്യാപിച്ചത് നല്ലതല്ലെന്നും അറക്കും മുമ്പ് പിടക്കരുതെന്നും മണി, മാണി സി. കാപ്പനെ ലക്ഷ്യം വെച്ച് വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.