പാലാ ചേർത്തുനിർത്താൻ കാപ്പൻ; പ്രചാരണത്തിന് തുടക്കം
text_fieldsപാലാ: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി മാണി സി. കാപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വിവിധ കേന്ദ്രങ്ങളിൽ കാപ്പന്‍റെ ചുവരെഴുത്തുകൾ എഴുതിയാണ് യു.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. 'ചങ്കാണ് പാലാ' എന്ന കാപ്പന്‍റെ സ്ഥിരം ഡയലോഗും ബോർഡുകളിൽ ചേർത്തിട്ടുണ്ട്.
വിജയം മാത്രം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ ആദ്യഘട്ടം ചേർന്നു കഴിഞ്ഞു. കാലാവധി പൂർത്തിയാക്കാതെ ലോക്സഭ, രാജ്യസഭ സ്ഥാനങ്ങൾ ഒഴിഞ്ഞ ജോസ്.കെ.മാണിയുടെ പ്രവർത്തി യു.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുന്നുണ്ട്.
കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി അട്ടിമറി ജയം നേടിയ കാപ്പൻ കേരള കോൺഗ്രസ് (ജോസ് കെ. മാണി) വിഭാഗം ഇടതുമുന്നണിയിലെത്തിയതോടെ കലഹിച്ച് പുറത്തുവരികയായിരുന്നു. പാലായിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ജോസ് തന്നെ എത്താനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.