Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രിസ്ഥാനം: ശരദ്...

മന്ത്രിസ്ഥാനം: ശരദ് പവാർ പറയുന്നത് അംഗീകരിക്കും -മാണി സി. കാപ്പൻ

text_fields
bookmark_border
mani-c-kappan-180919.jpg
cancel

കോട്ടയം: മന്ത്രിസ്ഥാനത്തിന്‍റെ കാര്യത്തിൽ എൻ.സി.പി കേന്ദ്ര നേതൃത്വം പറയുന്നത് അംഗീകരിക്കുമെന്ന് മാണി സി. കാപ്പൻ എം.എൽ.എ. മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ തർക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷന്‍റെ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കണം. ഇക്കാര്യം കേന്ദ്ര നേതൃത്വത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ശരദ് പവാറുമായി എ.കെ ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തിയതിനെകുറിച്ച് അറിയില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ചർച്ച പുരോഗമിക്കുകയാണ്. ഇതിന് മുന്നോടിയായി മന്ത്രി എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ശശീന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കുകയും പകരം മന്ത്രിസ്ഥാനം മാണി സി. കാപ്പന് നൽകുകയും ചെയ്യണമെന്നാണ് പാർട്ടിയിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpmani c kappenMinister AK Saseendranmalayalam news
News Summary - Mani C Kappen NCP AK Saseendran -Kerala News
Next Story