മണിക് റോയിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
text_fieldsചവറ: അഞ്ചലിൽ ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട ബംഗാളി തൊഴിലാളി മണിക് റോയിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംഭവത്തിലെ എല്ലാ കുറ്റവാളികളെയും പിടികൂടണമെന്നും സാമ്പത്തിക സഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവർ നിവേദനം നൽകിയത്. ചവറയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ബന്ധുക്കൾ മുഖ്യമന്ത്രിയെ കണ്ടത്.
മണിക് റോയിയുടെ ഭാര്യ ചാമിലിറോയിയുടെ പേരിൽ തയാറാക്കിയ നിവേദനം മണിക്കിെൻറ സഹോദരെൻറ മകൻ സൂര്യകുമാർ, അദ്ദേഹത്തിെൻറ ഭാര്യ നീലിമ റോയി എന്നിവർ ചേർന്നാണ് നൽകിയത്.
നിവേദനം സ്വീകരിച്ച മുഖ്യമന്ത്രി ദാരുണമായ ഈ സംഭവത്തിൽ ദുഃഖമുണ്ടെന്നും സഹായം നൽകുന്നകാര്യം പരിഗണിക്കുമെന്നും ഉറപ്പു നൽകി. ഭർത്താവിെൻറ മരണത്തോടെ ഭാര്യ ചാമിലിയുടെ മേനാനില തെറ്റിയിരിക്കുകയാണ്. അതിനാൽ ജീവിക്കാനുള്ള സഹായം നൽകണമെന്ന് ഇവർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണനും ഇവർ നിവേദനം കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.