മണിപ്പൂർ: വംശഹത്യ പ്രതിരോധ സദസ്സുകളുമായി ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsതിരുവനന്തപുരം: മണിപ്പൂരിൽ ബി.ജെ.പി ഭരണകൂടത്തിന്റെ ഒത്താശയോടെ ക്രൈസ്തവർക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെ സംസ്ഥാനത്തെ കാമ്പസുകളിൽ വംശഹത്യ പ്രതിരോധ സദസ്സുകൾ നടന്നു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് "മണിപ്പൂർ: ക്രിസ്ത്യൻ ഉൻമൂലനത്തിന്റെ ഹിന്ദുത്വ മോഡൽ" എന്ന തലക്കെട്ടിൽ വംശഹത്യ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചത്.
പ്രതിരോധ സദസ്സുകൾ, പോസ്റ്റർ പ്രചാരണം, ലഘുലേഖ വിതരണം, പ്രതിഷേധ കൈയ്യൊപ്പ് തുടങ്ങിയ പരിപാടികളാണ് വിവിധ കാമ്പസുകളിലായി നടന്നത്.
കേരള യൂണിവേഴ്സിറ്റി കാര്യവട്ടം കാമ്പസ്സിൽ നടന്ന പ്രതിഷേധ സദസ്സ് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ ഉദ്ഘാടനം നിർവഹിച്ചു. കൊടുങ്ങല്ലൂർ അസ്മാബി കോളജിൽ നടന്ന പ്രതിഷേധ സദസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി തഷ്രീഫ് കെ പി ഉദ്ഘാടനം ചെയ്തു.
കോഴിക്കോട് ഗവ മടപ്പള്ളി കോളജ്, കാസറഗോഡ് ഗവ കോളജ്, ബ്രെണ്ണൻ കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കണ്ണൂർ സർ സയ്യിദ് കോളജ്, വയനാട് എൻ എം.എസ്.എം, കൽപ്പറ്റ ഗവ കോളജ്, എം.ഇ.എസ് മാമ്പാട് കോളജ്, മലയാളം സർവ്വകലാശാല തിരൂർ, കെ.കെ.ടി.എം ഗവ. പുല്ലൂറ്റ് കോളജ്, അട്ടപ്പാടി ഗവ ആർ ജി എം കോളജ്, നസ്‌റ കോളജ്, അജാസ് കോളജ് പെരിന്തൽമണ്ണ, സാഫി കോളജ്, സുല്ലമുസുലം കോളജ് അരീക്കോട്, എം.ഇ.എസ് പൊന്നാനി, എസ് എസ് എം പി ടി സി തീരുർ,പാലക്കാട് ചിറ്റൂർ ഗവ കോളജ്, പി ടി എം കോളജ്, വയനാട് ഡബ്ല്യു.എം.ഒ കോളജ്, മലബാർ ക്രിസ്ത്യൻ കോളജ്,കോഴിക്കോട് ലോ കോളജ്, ഗവ മെഡിക്കൽ കോളജ് എറണാകുളം തുടങ്ങി നിരവധി കാമ്പസുകളിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്.
തുടർന്നുള്ള ദിവസങ്ങളിലും കാമ്പസുകളിൽ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫ്രറ്റേണിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.