മണിപ്പൂര്‍ വംശഹത്യ: എസ്.ഡി.പി.ഐ ജനസംഗമം വെള്ളിയാഴ്ച തിരുവല്ലയില്‍
text_fieldsതിരുവനന്തപുരം: മണിപ്പൂരില്‍ ക്രൈസ്തവ സമൂഹത്തിനു നേരേ നടക്കുന്ന വംശഹത്യ രണ്ടു മാസം പിന്നിട്ടിട്ടും നിയന്ത്രിക്കാനാവാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച തിരുവല്ലയില്‍ എസ്.ഡി.പി.ഐ റാലിയും ജനസംഗമവും നടത്തും.
`മണിപ്പൂര്‍: ബി.ജെ.പി ഭരണ തണലില്‍ നടക്കുന്ന ക്രൈസ്തവ വേട്ടയ്‌ക്കെതിരേ ജനസംഗമം' എന്ന തലക്കെട്ടില്‍ തിരുവല്ല ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന സമിതി അംഗങ്ങളായ അഷറഫ് പ്രാവച്ചമ്പലം, ജോര്‍ജ് മുണ്ടക്കയം, പത്തനംതിട്ട ജില്ല പ്രസിഡന്റ് എസ്. മുഹമ്മദ് അനീഷ്, ആലപ്പുഴ ജില്ല പ്രസിഡന്റ് കെ. റിയാസ് പൊന്നാട്, കോട്ടയം ജില്ല പ്രസിഡന്റ് സി.ഐ. മുഹമ്മദ് സിയാദ് സംബന്ധിക്കും. കൂടാതെ രാഷ്ട്രീയ - മത - സാമൂഹിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും. ജനസംഗമത്തിനു മുന്നോടിയായി വൈകീട്ട് നാലിന് രാമന്‍ചിറ ബൈപ്പാസ് ജങ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രകടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡ് വഴി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.