മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം -നാഷനല്‍ ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസ്
text_fieldsതിരുവനന്തപുരം: മണിപ്പൂര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും തുടരുന്ന കലാപത്തിന് അടിയന്തരമായി അറുതി ഉണ്ടാക്കണമെന്നും നാഷനല്‍ ക്രിസ്റ്റ്യന്‍ മൂവ്‌മെന്റ് ഫോര്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പ്ലാമൂട് അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളില്‍ നടന്ന മണിപ്പൂര്‍ ഐക്യദാര്‍ഢ്യ പ്രാർഥനാ സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് ഇടപെട്ടിട്ടും ജുഡീഷ്യല്‍-സി.ബി.ഐ അന്വേഷണങ്ങളും രാഷ്ട്രീയ പരിഹാരവും പ്രഖ്യാപിച്ചിട്ടും കലാപം തുടരുന്നത് സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ചയാണ്. കുക്കികളുടെ മരണത്തെ ഭീകര പ്രവര്‍ത്തകരുടെ മരണമായി ചിത്രീകരിച്ച മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രിയും സുരക്ഷാ ഉപദേഷ്ടാവും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫും ഈ നിലപാട് തള്ളിയത് സ്വാഗതം ചെയ്യുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ട പരിഹാരവും ജോലിയും നൽകുന്നതിനൊപ്പം തകര്‍ക്കപ്പെട്ട വീടുകളും ആരാധനാലയങ്ങളും മറ്റ് കെട്ടിടങ്ങളും പുനര്‍നിർമിച്ചു നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഡോ. പ്രകാശ് പി. തോമസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട് അധ്യക്ഷത വഹിച്ചു. കലാപത്തിന്റെ ഇരയും ദൃക്‌സാക്ഷിയുമായ മിഷനറി ഇവാഞ്ചലിസ്റ്റ് സുനില്‍ ശർമ മണിപ്പൂരിലെ അനുഭവങ്ങള്‍ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.