മനിതിക്ക് വഴിയും സുരക്ഷയുമൊരുക്കി; ഒടുവിൽ ഒാടാൻ നിർദേശിച്ചതും പൊലീസ്
text_fieldsപമ്പ: മനിതി സംഘം ദർശനത്തിനെത്തിയപ്പോൾ പൊലീസ് കൈക്കൊണ്ടത് തന്ത്രപരമായ സമീപനം. എട്ടു മണിക്കൂർ പമ്പയിൽ ഇര ുത്തിയശേഷമാണ് ഇവരുമായി മലകയറാനുള്ള തീരുമാനം പൊലീസെടുത്തത്. തുടക്കത്തിൽ ശരണം വിളിച്ച് പ്രതിഷേധിച്ചവർ അമ ്പതിൽ താഴെ പേരായിരുന്നു. എന്നാൽ, സന്നിധാനത്തുനിന്ന് ഇറങ്ങിവരുന്ന ഇരുറോഡിലുമായി ഒേട്ടറെപ്പേർ ഉണ്ടായിരുന ്നു. ഇവർ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും അങ്ങോേട്ടക്ക് അധികം പൊലീസിനെ വിന്യസിച്ച ില്ല.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാൻ വെറുംകൈയോടെയാണ് പൊലീസ് എത്തിയത്. പ്രകോപനമൊന്നും സൃഷ്ടി ക്കേണ്ട എന്ന നിലപാടിനെത്തുടർന്നായിരുന്നു ഇത്. അറസ്റ്റിനു മുമ്പ് മെഗഫോണിലൂടെ മുന്നറിയിപ്പ് കൊടുത്തു. ഇ ൗ സമയം ഒന്നിച്ചു കിടന്ന് പ്രതിഷേധിച്ചവരെ പൊക്കിയെടുത്ത് ജീപ്പിൽ കയറ്റി. പിന്നീട് വനിതകളുമായി മലകയറാൻ പൊ ലീസ് തുടങ്ങിയെങ്കിലും ആവശ്യത്തിന് പൊലീസുകാരോ മറ്റ് സുരക്ഷാ സംവിധാനമോ ഉണ്ടായിരുന്നില്ല. ഇരുപത്തേഞ് ചാളം പൊലീസുകാരാണ് മുന്നിലുണ്ടായിരുന്നത്. അൽപദൂരം മുന്നോട്ട് നീങ്ങി, സ്വാമിഅയ്യപ്പൻ േറാഡും നീലിമല റോഡ ും വഴിപിരിയുന്നിടത്ത് തടഞ്ഞുനിർത്തിയിരുന്നവർ പൊലീസ് വലയം ഭേദിച്ച് ആക്രോശിച്ച് വന്നതോടെ യുവതികൾ ഭയന് നോടി. ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭയന്ന പൊലീസ് ഒാടാൻ പ്രേരിപ്പിക്കുകയും ചെയ്തു.
കുട്ടികള ും പ്രായമായ സ്ത്രീകളും അടങ്ങിയ ലക്ഷത്തോളം വരുന്ന ഭക്തജനസാന്നിധ്യമായിരുന്നു തങ്ങളുടെ മുഖ്യ ആശങ്കയെന്ന് പ മ്പ സ്പെഷൽ ഒാഫിസർ എസ്.പി കാർത്തിേകയൻ ഗോകുലചന്ദ്രൻ പറഞ്ഞു. ലക്ഷത്തോളം തീർഥാടകരാണ് അങ്ങോട്ടുമിങ്ങോട്ട ും യാത്ര ചെയ്യുന്നത്. അവർ ചിതറിയോടിയാൽ ഉണ്ടാകുന്ന പ്രത്യാഘാതം വലുതാണ്. അതിനാണ് പൊലീസ് അത്യന്തം സംയമനം പ ാലിച്ചത്. മിനിമം പൊലീസിനെ ഉപയോഗിച്ചതും അതുകൊണ്ടാണ്. അതേസമയം, ദർശനത്തിനെത്തിയ വനിതകളും ഭക്തരാണ്. അതിനാൽ പരമാവധി സൗകര്യം നൽകുകയും വേണം. അവർക്ക് സംരക്ഷണം നൽകേണ്ടതും കോടതി നിർദേശപ്രകാരം പൊലീസിെൻറ ബാധ്യതയാണ ്. അതിനാലാണ് അവസ്ഥ മനസ്സിലാക്കി തിരികെ പോകാൻ പ്രേരിപ്പിച്ചതെന്നും എസ്.പി ‘മാധ്യമ’ത്തോട് പറഞ്ഞു.
ഉദ്വേഗത്തിെൻറ എട്ടു മണിക്കൂർ
പമ്പ: മനിതി സംഘത്തിെൻറ വരവും പ്രതിഷേധക്കാരുടെ നാമജപവും ചേർന്ന് പമ്പയിൽ സംജാതമായത് ഉദ്വേഗത്തിെൻറ എട്ടു മണിക്കൂർ. പുലർച്ച മൂന്നരയോടെയാണ് ചെന്നൈയിൽനിന്ന് സെൽവി (44), സെൽവി (38), മുത്തുലക്ഷ്മി (28), കർപ്പകം (32), തിലകവതി (24), അഭിനയ (28), മധു (20), ഈശ്വരി (40), ശ്രീദേവി (40), വിജലക്ഷ്മി (36), കല (53) എന്നിവർ എത്തിയത്. പമ്പ ത്രിവേണിക്കടുത്ത് വന്നിറങ്ങിയ സംഘത്തെ ട്രാക്ടറുകൾ കടന്നുപോകുന്ന വഴിയിലൂടെ വനിത പൊലീസിെൻറ സുരക്ഷയിൽ പമ്പ ഗണപതിക്ഷേത്രത്തിൽ എത്തിച്ചു. അവിടെനിന്ന് പമ്പാ നദിക്കരയിലേക്ക് മടങ്ങി കുളികഴിഞ്ഞ് ക്ഷേത്രത്തിൽ മടങ്ങിയെത്തി ദേവസ്വം ബോർഡിെൻറ കെട്ടുനിറ മണ്ഡപത്തിലെത്തി. ആചാരം തെറ്റുമെന്ന് പറഞ്ഞ് ദേവസ്വം പൂജാരിമാർ ഇരുമുടി നിറച്ചു നൽകിയില്ല. തുടർന്ന് യുവതികൾ പൂജാരിമാരിൽനിന്ന് നെയ്യ്പാത്രവും കെട്ടുനിറ സാധനങ്ങളും കൈക്കലാക്കി. ഇരുമുടി സഞ്ചി ലഭിച്ചില്ല. ആറുപേർ തേങ്ങയിൽ നെയ്യ് നിറച്ച് അരിയും മലരുമെല്ലാം എടുത്ത് കൈയിലുണ്ടായിരുന്ന തുണികളിൽ കെട്ടി ഇരുമുടിയായി സങ്കൽപിച്ച് മണ്ഡപത്തിൽനിന്ന് മലകയറാൻ ഇറങ്ങി. മറ്റുള്ളവർ ഇരുമുടിയില്ലാതെ അനുഗമിച്ചു. ഇൗ സമയം പ്രതിഷേധം ഉണ്ടായിരുന്നില്ല. 200 മീറ്റർ പിന്നിട്ട് പമ്പ-സന്നിധാനം പാത തുടങ്ങുന്നിടത്തെ പൊലീസ് ഗാർഡ് റൂമിനടുത്ത് എത്തിയപ്പോൾ ഏതാനും പേർ നാമജപവുമായി എത്തി തടഞ്ഞു. താമസിയാതെ കൂടുതൽ പേർ എത്തി. ഇതോടെ യുവതികൾ വഴിയിൽ കുത്തിയിരുന്നു. ഇവർക്കും പ്രതിഷേധക്കാർക്കും ഇടയിൽ മുപ്പതോളം വരുന്ന പൊലീസ് സംഘം നിലയുറപ്പിച്ചു. ഇരുനൂറോളം പേരാണ് നാമജപവുമായി കുത്തിയിരുന്നത്. സ്ഥിരം പ്രതിഷേധക്കാർക്കൊപ്പം സാധാരണ തീർഥാടകരും ചേർന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
ചെറുത്തുനിൽപ്, പിന്നെ തിരിഞ്ഞോട്ടം
മനിതി നേതാവായ െസൽവിയുമായി പമ്പ സ്പെഷൽ ഒാഫിസർ കാർത്തികേയൻ അരമണിക്കൂറോളം ചർച്ച നടത്തി. സന്നിധാനത്തേക്ക് തിരിച്ചാൽ ഉണ്ടാകാവുന്ന സംഭവവികാസങ്ങൾ സെൽവിയെ ബോധ്യപ്പെടുത്തി. എന്നിട്ടും ദർശനം നടത്താതെ തിരിച്ചുപോകില്ല എന്ന നിലപാടിൽ സംഘം ഉറച്ചുനിന്നു. ഒരുമണിക്കൂറോളം കഴിഞ്ഞ് സ്പെഷൽ ഒാഫിസർ ദൂതനെ അയച്ചും ചർച്ച നടത്തി. മുന്നിൽ കാണുന്നതിേനക്കാൾ വലിയ പ്രതിഷേധമായിരിക്കും മലകയറുേമ്പാൾ ഉണ്ടാവുകയെന്ന് പറഞ്ഞ് തിരിച്ചുപോകാൻ നിർബന്ധിച്ചെങ്കിലും സംഘം വഴങ്ങിയില്ല. 10 മണിയോടെ സബ് കലക്ടർ ചർച്ചക്കെത്തി. പമ്പ അഡീഷനൽ മജിസ്ട്രേറ്റ് എത്തി 144 പ്രഖ്യാപിച്ച സ്ഥലമാണ് പിരിഞ്ഞു പോകണമെന്ന് പ്രതിഷേധക്കാരെ മെഗ ഫോണിലൂടെ രണ്ടുതവണ അറിയിച്ചു. എന്നിട്ടും ഫലമുണ്ടയില്ല.
ഇരുകൂട്ടരോടും പ്രകോപനത്തിന് മുതിരാതെ പൊലീസ് സംയമനം പാലിച്ചതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. 11 മണിയോടെ പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും തീർഥാടകർ പോകുന്നത് പൊലീസ് തടഞ്ഞു. യുവതികളെത്തി എട്ടുമണിക്കൂർ തികയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ 11.20ന് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കുമെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് തുടങ്ങിയതോടെ സമരക്കാർ പിരിഞ്ഞുപോയി. 15ഒാളം പേരാണ് അറസ്റ്റ് വരിച്ചത്. അപ്പോൾതന്നെ യുവതികളെ സന്നിധാനത്തേക്ക് കൊണ്ടുപോകാനും സുരക്ഷയൊരുക്കി. നീലിമല തുടങ്ങുന്നിടത്താണ് ദർശനം കഴിഞ്ഞ് മടങ്ങുന്നവരെ തടഞ്ഞു നിർത്തിയിരുന്നത്. ഇവിടേക്ക് യുവതികളെ എത്തിച്ചപ്പോൾ തടഞ്ഞു നിർത്തിയിരുന്നവർ കൂട്ടത്തോടെ പ്രതിഷേധവുമായി പാഞ്ഞടുത്തു. ഇതോടെ യുവതികളോട് ഒാടിക്കൊള്ളാൻ നിർദേശം നൽകി. ഭയന്ന യുവതികളും അവർക്കൊപ്പം പൊലീസും തിരികെ ഒാടി. പമ്പയിലെ ഗാർഡ് റൂമിലേക്ക് യുവതികൾ ഒാടിക്കയറിയെങ്കിലും പ്രതിഷേധക്കാർ പാഞ്ഞുവരുന്നത് കണ്ട് അവിടെനിന്നും ഇറങ്ങി ഒാടി. പമ്പ കൺട്രോൾ റൂമിലേക്ക് യുവതികളെ ഒാടിച്ച് കയറ്റിയാണ് പൊലീസ് രക്ഷപ്പെടുത്തിയത്.
മാറിമറിഞ്ഞ് മനിതി സംഘത്തിെൻറ യാത്രാവഴികൾ
കോട്ടയം: മനിതി സംഘത്തിെൻറ രാത്രിയാത്രാവഴികൾ മാറിമറിഞ്ഞപ്പോൾ വെള്ളം കുടിച്ച് പൊലീസ്. ശനിയാഴ്ച രാത്രി 11ന് കേരള അതിർത്തിയായ കമ്പംമെട്ട് ചെക്ക്പോസ്റ്റ് വഴി ടെേമ്പാട്രാവലറിൽ സഞ്ചരിച്ച യാത്രാസംഘത്തിെൻറ റൂട്ട് മാറിക്കൊണ്ടിരുന്നതാണ് പ്രശ്നമായത്. ഉന്നത പൊലീസ് സംഘത്തിെൻറ നിർദേശപ്രകാരം മിനിറ്റുകളുടെ ഇടവേളകളിലായിരുന്നു റൂട്ട് മാറ്റം. കട്ടപ്പന, ചപ്പാത്ത്, പാറക്കടവ്, കുട്ടിക്കാനം, മുണ്ടക്കയം വഴി നിലക്കലിൽ എത്തിക്കാനായിരുന്നു ആദ്യനീക്കം. പ്രതിഷേധക്കാരെ മറികടക്കാൻ കുമളി ചെക്ക്പോസ്റ്റ് ഒഴിവാക്കി കമ്പംമെട്ട് വഴി കട്ടപ്പനയിലെത്തിയപ്പോള്‍ കട്ടപ്പനയിലും പാറക്കടവിലും ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധമുയർന്നു. ഇതേതുടർന്ന് വീണ്ടും റൂട്ടുമാറി.
പിന്നീട് ഉപ്പുതറ വഴി തിരിഞ്ഞ് വാഗമൺ വഴിയായി യാത്ര. തീക്കോയിലെത്തിയപ്പോള്‍ വീണ്ടും തടയാന്‍ ശ്രമമുണ്ടായതോടെ, വീണ്ടും റൂട്ടുമാറ്റി ഈരാറ്റുപേട്ടയില്‍നിന്ന് മുണ്ടക്കയം വഴിയായി യാത്ര. സംഘം പുലര്‍ച്ച 1.10ന് വണ്ടന്‍പതാലില്‍ എത്തിയപ്പോള്‍ ബി.ജെ.പി ജില്ല പ്രസിഡൻറ് എന്‍. ഹരിയുടെ നേതൃത്വത്തില്‍ തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളുമായതോടെ പൊലീസ് ലാത്തിവീശി. നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനപ്രശ്നം കണക്കിലെടുത്ത് കൃത്യമായ വിവരം പൊലീസ് കൈമാറാൻ തയാറായിരുന്നില്ല. യാത്രക്കിടയിൽ ഒപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞശേഷമാണ് ഇവരെ കൊണ്ടുപോയത്. പിന്നീട് കണമല വഴി പുലര്‍ച്ച മൂന്നോടെ സംഘത്തെ പമ്പയിലെത്തിച്ചു.
യുവതീ സംഘത്തിനായി കോട്ടയം െറയിൽവേ സ്റ്റേഷനിൽ ആറരമണിക്കൂർ കാത്തിരിപ്പ്
കോട്ടയം: ശബരിമല ദർശനത്തിന് യുവതികൾ എത്തുമെന്ന അഭ്യൂഹത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും പ്രതിഷേധവും. തമിഴ്നാട്ടിലെ മനിതി സംഘത്തിൽപെട്ടവർ ട്രെയിൻ മാർഗം എത്തുമെന്ന് കരുതി ഞായറാഴ്ച പുലർച്ച നാല് മുതൽ 10.30വരെയുള്ള ആറര മണിക്കൂറായിരുന്നു റെയിൽവേ സ്റ്റേഷനിലെ സന്നാഹങ്ങൾ. പുലർച്ച നാലിന് ബി.ജെ.പി പ്രവർത്തകർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി പ്രതിഷേധത്തിനു തുടക്കമിട്ടു. പ്രകടനമായെത്തിയ വനിതകൾ അടക്കമുള്ള 50ലധികംപേരെ പൊലീസ് ലോഗോസ് ജങ്ഷനിൽ തടഞ്ഞു. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്നവർക്കുനേരെ പൊലീസ് ലാത്തിവീശിയതോടെ ചിതറിയോടി. യുവതികൾ ദർശനത്തിനെത്തിയാൽ തടയുമെന്ന മുന്നറിയിപ്പുമായി ശബരിമല കർമസമിതി, സംഘ്പരിവാർ സംഘടന പ്രവർത്തകൾ പരിസരത്ത് തമ്പടിച്ചിരുന്നു.
പുലർച്ച 4.15ന് ആദ്യമെത്തിയ ചെന്നൈ-തിരുവന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ യുവതികൾ ഉണ്ടാകുമെന്ന ധാരണയിൽ പ്രവേശനകവാടത്തിലടക്കം പൊലീസ് വൻ സുരക്ഷയൊരുക്കിയിരുന്നു. മണ്ഡലകാലത്തെ ഏറ്റവുംവലിയ തിരക്ക് അനുഭവപ്പെട്ട ഞായറാഴ്ച എത്തിയത് ഇതര സംസ്ഥാനക്കാരായ പുരുഷഭക്തരായിരുന്നു. അതിനുശേഷം രാവിലെ 5.50ന് മംഗളൂരു-തിരുവനന്തപുരം മലബാർ എക്സ്പ്രസിനായിട്ടായി കാത്തിരപ്പ്. ഇതിൽ കേരളത്തിൽനിന്നുള്ള യുവതികൾ വരുമെന്നായിരുന്നു പ്രതീക്ഷ. ഇതിനിടെ, ചുരിദാർ ധരിച്ച് സാധാരണവേഷത്തിൽ ചിലസ്ത്രീകൾ എത്തിയെന്ന അഭ്യൂഹവും പരന്നു.
മലബാർ പോയിക്കഴിഞ്ഞപ്പോൾ പിന്നെ, തമിഴ്നാട്ടുകാർ എത്താൻ സാധ്യതയുള്ള ചെന്നൈ-തിരുവനന്തപുരം മെയിലിലായി പ്രതീക്ഷ. 10 മിനിറ്റ് വൈകി 8.30ന് ട്രെയിൻ എത്തിയപ്പോൾ കാമറക്കണ്ണുകൾ പ്ലാറ്റ്ഫോമുകളിൽ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്നാൽ, സുരക്ഷക്കായി നിയോഗിച്ച പൊലീസുകാർക്ക് പുറമെ കൂടുതൽ സേനാംഗങ്ങൾ സ്റ്റേഷനിലേക്ക് എത്തിയതോടെ പിന്നെയും ആകാംക്ഷയായി.
വനിത പൊലീസുകാരും കൂടുതലായി എത്തിയതോടെ കാക്കിനട-കൊല്ലം ശബരിമല പ്രത്യേക ട്രെയിനിൽ സ്ത്രീകൾ ഉണ്ടെന്നായി ‘വാർത്ത’. പ്രവേശനകവാടത്തിൽ നിലയുറപ്പിച്ച പൊലീസ് സംഘം സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയതോടെ സ്ത്രീകൾ എത്തുമെന്ന് ഉറപ്പിച്ച മട്ടിലായി. കാക്കിനട എക്സ്പ്രസിൽ നിറഞ്ഞുനിന്ന അയ്യപ്പഭക്തർ ശരണംവിളികളോടെയാണ് പുറത്തേക്ക് ഇറങ്ങിയതിലും വനിതകൾ ആരുമുണ്ടായില്ല. പിന്നീട് സ്ത്രീകളെത്തേടിയത് ബംഗളൂരു-കന്യാകുമാരി െഎലൻഡ് എക്സ്പ്രസിലാണ്. രാവിലെ 10.15ന് എത്തിയപ്പോഴും അതിലും ആരുമുണ്ടായില്ല. ചിങ്ങവനം-ചങ്ങനാശ്ശേരി പാതയിരട്ടിപ്പിക്കലിെൻറ ഭാഗമായി പിന്നീട് ട്രെയിനുകളൊന്നും വരില്ലെന്ന് ഉറപ്പിച്ചതോടെ ആറുമണിക്കൂർ നീണ്ട കാത്തിരിപ്പ് അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.