അണ്ണനെ എന്തിനാണ് വെടിവെച്ച് കൊന്നത്?
text_fieldsമുളങ്കുന്നത്തുകാവ് (തൃശൂർ): ‘എെൻറ അണ്ണനെ എന്തിനാണ് വെടിവെച്ച് കൊന്നത്? മെഡിക്ക ൽ കോളജ് പരിസരത്ത് തമ്പടിച്ച മാധ്യമ പ്രവർത്തകരോട് കൊല്ലപ്പെട്ട മണിവാസകത്തി െൻറ സഹോദരി ലക്ഷ്മി ചോദിച്ചു.
കീഴടങ്ങാൻ തീരുമാനിച്ചയാളെ, ഭക്ഷണം കഴിക്കുന്നതി നിടെ വെടിവെച്ച് കൊന്നുവെന്നാണ് പലരും പറയുന്നത്.
പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ജീവിച്ചയാളാണ് അണ്ണൻ. അവരുടെ പ്രശ്നങ്ങളിൽ ഇടപെടുക മാത്രമാണ് െചയ്തത്. നാട്ടിൽ ജാതിവിരുദ്ധ സമരങ്ങളിലൂടെയാണ് സമരമുഖത്തെത്തിയത്. അങ്ങനെയൊരാളെ എന്തിനാണ് കൊന്നത്? മണിവാസകത്തിെൻറ മറ്റൊരു സഹോദരി കലയും സഹോദരൻ ചന്ദ്രയും യു.എ.പി.എ ചുമത്തപ്പെട്ട് ട്രിച്ചി ജയിലിലാണ്.
‘കാർത്തികിനെ ഇങ്ങനെയാക്കിയത് തമിഴ്നാട് ക്യു ബ്രാഞ്ച്’
മുളങ്കുന്നത്തുകാവ് (തൃശൂർ): തമിഴ്നാട് ക്യു ബ്രാഞ്ച് പൊലീസിെൻറ നിരന്തര വേട്ടയാടലാണ് തെൻറ സഹോദരൻ കാർത്തികിനെ മാവോവാദിയാക്കിയതെന്ന് സഹോദരൻ മുരുകേശൻ. ആയുധം ൈകയിൽ വെച്ച കേസിൽ 2006ൽ മൂന്ന് വർഷം ജയിലിൽ കഴിഞ്ഞു. തിരിച്ചുവന്ന് വിവാഹം കഴിക്കാൻ ശ്രമിെച്ചങ്കിലും ശരിയായിെല്ലന്ന്, സി.പി.എം പ്രവർത്തകൻ കൂടിയായ മുരുകേശൻ പറഞ്ഞു.
ഇതോടെ നിരാശനായി വീട്ടിൽനിന്നിറങ്ങിയ കാർത്തിയെ ക്യു ബ്രാഞ്ച് നിരന്തരം വേട്ടയാടി. അതോടെ അവെൻറ വഴി വേറെയായി. തെൻറ മകനെ എന്തിന് കൊന്നുവെന്ന് നിലവിളിയോടെ ചോദിച്ചുകൊണ്ട് കാർത്തിയുടെ മാതാവ് മീനയും മെഡിക്കൽ കോളജ് പരിസരത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.