മണിയാശാൻ തുടങ്ങി, പിന്നാലെ ജോസഫും; ഇടുക്കിയിൽ മുന്നണികൾ ഒരു മുഴം മുമ്പേ
text_fieldsതൊടുപുഴ: ഉടുമ്പൻചോലയിൽ പാർട്ടി സ്ഥാനാർഥിയെ തീരുമാനിച്ചോ എന്ന് ചോദിച്ചാൽ 'ഒന്ന് പോടാഉവ്വേ' എന്നായിരിക്കും ഇപ്പോഴും നാട്ടുകാരുടെ മണിയാശാെൻറ മറുപടി. എന്നാൽ, മണ്ഡലത്തിലെ സി.പി.എം പ്രവർത്തകർക്കും അനുഭാവികൾക്കും അല്ലാത്തവർക്കും ഉറപ്പുണ്ട് ഉടുമ്പൻചോലയിൽ ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥിയായി എം.എം. മണിയല്ലാതെ മറ്റൊരാളില്ലെന്ന്. പാർട്ടി ജില്ല സെക്രേട്ടറിയറ്റിെൻറ ശിപാർശയും അങ്ങനെതന്നെ. അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ മണി മൂന്നാം തവണയും ജനവിധി തേടും.
തൊടുപുഴയിൽ സ്ഥാനാർഥിത്വം ഉറപ്പിച്ച പി.ജെ. ജോസഫും പ്രചാരണത്തിന് തുടക്കമിട്ടു. ഇങ്ങനെ കേരളത്തിെൻറ തെരഞ്ഞെടുപ്പ് കളത്തിൽ ഒരു മുഴം മുന്നിലാണ് ഇപ്പോൾ ഇടുക്കി. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫിൽ തൊടുപുഴയും ഇടുക്കിയും കേരള കോൺഗ്രസ് ജോസഫിനും ഉടുമ്പൻേചാലയും ദേവികുളവും പീരുമേടും കോൺഗ്രസിനുമാണ്.
എൽ.ഡി.എഫിൽ തൊടുപുഴയും ഇടുക്കിയും കേരള കോൺഗ്രസ് എമ്മിനും ഉടുമ്പൻചോലയും ദേവികുളവും സി.പി.എമ്മിനും പീരുമേട് സി.പി.െഎക്കും. 2016ൽ ഒരുമിച്ചുനിന്ന ജോസഫ്-ജോസ് പക്ഷങ്ങൾ ഇക്കുറി പരസ്പരം ഏറ്റുമുട്ടുന്ന ചുരുക്കം മണ്ഡലങ്ങളിൽപെടുന്നു ഇടുക്കിയും തൊടുപുഴയും. ഇടുക്കിയിൽ ഇത്തവണയും മത്സരം റോഷി അഗസ്റ്റിനും ഫ്രാൻസിസ് ജോർജും തമ്മിലാകാനാണ് സാധ്യത.
പക്ഷേ, 2016ൽ റോഷി യു.ഡി.എഫിലും ഫ്രാൻസിസ് ജോർജ് എൽ.ഡി.എഫിലുമായിരുന്നെങ്കിൽ ഇത്തവണ നേരെ തിരിച്ചാണെന്ന രാഷ്ട്രീയ കൗതുകമുണ്ട്. അതുകൊണ്ടുതന്നെ തീപാറും പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. പീരുമേട്ടിൽ മൂന്ന് തവണ തുടർച്ചയായി മത്സരിച്ച സി.പി.െഎയുടെ ഇ.എസ്. ബിജിമോൾ ഇത്തവണ മത്സരരംഗത്തില്ല. ദേവികുളത്ത് എസ്. രാജേന്ദ്രന് സി.പി.എം നാലാമതും അവസരം നൽകുമോ എന്ന് ഉറപ്പായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.