പ്രാർഥനകൾ വിഫലം;ആ ചെറുപുഞ്ചിരി ഇനിയില്ല
text_fieldsമലപ്പുറം: ഒരു നാടിെൻറ പ്രാർഥനകൾ വിഫലമായി. നാലു മാസം പ്രായമുള്ള കുഞ്ഞിെൻറ ആ ചെറുപുഞ ്ചിരി ഇനിയില്ല. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, പയ്യനാട് സ്വദേശി വടക്കാങ്ങര പ റമ്പിൽ അഷ്റഫ്-ആസിഫ ദമ്പതികളുടെ ഇളയ മകൾ നൈഹ ഫാത്തിമ ഈ ലോകത്തുനിന്ന് യാത്രയായി. കോവിഡ് സ്ഥിരീകരിച്ചതോടെ നാടും നാട്ടുകാരും പ്രാർഥനയിലായിരുന്നു. ആരോഗ്യപ്രവർത്തകർ കിണഞ്ഞു ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ചയാണ് കുഞ്ഞിന് രോഗം സ്ഥിരീകരിച്ചത്.
ജാഗ്രതയോടെ മഞ്ചേരി
മഞ്ചേരി: കോവിഡ് ബാധിച്ച് നാലുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ജാഗ്രതയോടെ മഞ്ചേരി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. മരിച്ച കുഞ്ഞിെൻറ വീടും പരിസരവും കൂടാതെ അടുത്ത സമ്പർക്കം പുലർത്തിയ ബന്ധുക്കളുടേതടക്കം മൂന്ന് വീടുകളും പരിസരവും ആരോഗ്യപ്രവർത്തകരെത്തി അഗ്നിരക്ഷ സേനയുടെ സഹായത്തോടെ അണുമുക്തമാക്കി. നിരീക്ഷണത്തിൽ കഴിയുന്ന ഇവരുടെ ബന്ധുക്കൾക്ക് മാർഗനിർദേശങ്ങൾ നൽകി. കുഞ്ഞിന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. രോഗം സ്ഥിരീകരിച്ച ബുധനാഴ്ച മുതൽ ഇതിന് നടപടി ആരംഭിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതമായ വിവരം ലഭിച്ചില്ല. ബന്ധുക്കളുടെ പരിശോധന ഫലം വന്നാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.
നേരത്തേ, മാർച്ച് 19ന് ഗൾഫിൽ നിന്നെത്തിയ കുട്ടിയുടെ ബന്ധുവിന് മാർച്ച് 29ന് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് നിർദേശമനുസരിച്ചാണ് ഇയാൾ നിരീക്ഷണത്തിൽ കഴിഞ്ഞത്. ഏപ്രിൽ 13ന് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവർ കുട്ടിയുമായോ കുടുംബാംഗങ്ങളുമായോ സമ്പർക്കമുണ്ടായിട്ടില്ല. എങ്കിലും ഇൗ സാധ്യതയും ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ ചികിത്സിച്ച മഞ്ചേരിയിലെ രണ്ടു സ്വകാര്യ ആശുപത്രിയിലെ അഞ്ച് ഡോക്ടർമാരും മറ്റു ജീവനക്കാരുമടക്കം 33 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ ബന്ധുക്കളായ 14 പേരും വീടുകളിലും മെഡിക്കൽ കോളജ് ആശുപത്രി ഐസൊലേഷൻ വാർഡിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.