മഞ്ചേരി എട്ടിയോട്ട് ക്ഷേത്രം പിടിച്ചെടുത്ത് കർമസമിതി ഭജന നടത്തി
text_fieldsമഞ്ചേരി: ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും ബി.ജെ.പി പ്രവർത്തകരും മഞ്ചേരി എ ട്ടിയോട്ട് അയ്യപ്പ ക്ഷേത്രം നിയന്ത്രണം ഏറ്റെടുത്ത് ഭജന നടത്തി. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറുകൾ പൂട്ടിയ പ്രവർത്തകർ രാവിലെ പത്ത് മുതൽ ഭജന ആരംഭിച്ചു. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനോ പൂജാകർമങ്ങൾക്കോ തടസമില്ലാതെയാണ് ഭജന നടത്തുന്നത്.
ദേവസ്വം ബോർഡ് നിയമിച്ച ജീവനക്കാരെ ഒഴിവാക്കിയാണിത്. രാവിലെ വഴിപാട് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കാതെ ക്ഷേത്രത്തിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചാണ് ശബരിമല കർമസമിതി പ്രവർത്തകരെത്തിയത്. അരുകിഴായയിൽ നിന്ന് പ്രകടനമായി പ്രവർത്തകർ നഗരത്തിലെത്തിയ ശേഷമാണ് എട്ടിയോട്ട് ക്ഷേത്രത്തിൽ നാമജപം ആരംഭിച്ചത്. പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.