ആംബുലൻസിന് നൽകാൻ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിെൻറ ഡിക്കിയിൽ
text_fieldsമഞ്ചേരി: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് കാറിെൻറ ഡിക്കിയില്‍. മഞ്ചേരി മെഡിക്കൽ കോളജിലാണ് ദാരുണമായ സംഭവം.
കര്‍ണാടക ബിദാര്‍ സ്വദേശിനി ചന്ദ്രകല (45) വെള്ളിയ ാഴ്ച രാവിലെയാണ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു മരണം. മൃതദേഹം നാട്ടിലേക ്ക് കൊണ്ടുപോകാൻ ശനിയാഴ്ച രാവിലെ ബന്ധുക്കളെത്തി. എന്നാല്‍, ഇവരുടെ കൈവശം ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിന് ആവശ്യമായ പണമുണ്ടായിരുന്നില്ല. സമീപത്തെ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഇന്ധനചെലവ് മാത്രം നല്‍കിയാല്‍ മൃതദേഹം നാട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അതിനുള്ള പണം പോലും ചന്ദ്രകലയുടെ കുടുംബത്തിെൻറ കൈവശമില്ലായിരുന്നു. കാര്‍ കൊണ്ടുവന്നത് പോലും നാട്ടുകാരുടെ സഹായത്തോടെയാണ് എന്നായിരുന്നു കുടുംബത്തിെൻറ മറുപടി.
ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ ചന്ദ്രകലയുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ സഹായ അഭ്യർഥനയുമായി കണ്ടു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, സൂപ്രണ്ടിെൻറ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമുണ്ടായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതോടെ മൃതദേഹം ബന്ധുക്കളെത്തിയ കാറിെൻറ ഡിക്കിയില്‍ കയറ്റുകയായിരുന്നു.
അതേസമയം, സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ പറഞ്ഞു. ജീവനക്കാർ പറഞ്ഞാണ് സംഭവം അറിഞ്ഞത്. ബന്ധുക്കൾതന്നെ കാറിൽ മൃതദേഹം കൊണ്ടുപോകാൻ നിർബന്ധം പിടിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യാവകാശ കമീഷന് പരാതി നൽകും -യൂത്ത് ഫ്രണ്ട് ജേക്കബ്
മഞ്ചേരി: മെഡിക്കൽ കോളജിൽ കർണാടക സ്വദേശിനിയുടെ മൃതദേഹം കാറിെൻറ ഡിക്കിയിൽ കൊണ്ടുപോയ സംഭവത്തിൽ മനുഷ്യാവകാശ കമീഷന് പരാതി നൽകുമെന്ന് യൂത്ത് ഫ്രണ്ട് ജേക്കബ് മഞ്ചേരി മണ്ഡലം കമ്മിറ്റി. സ്വകാര്യ വാഹനത്തിെൻറ ഡിക്കിയിലാണ് മൃതദേഹം കൊണ്ടുപോയത്. ഇത് മൃതദേഹത്തോട് കാണിച്ച അനാദരവാണെന്നും യോഗം വിലയിരുത്തി. അക്ബർ മിനായി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. യഹ്‌യ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അനസ് അത്തിമണ്ണിൽ, സാദിഖലി മുണ്ടോടൻ, ജയകുമാർ മാടങ്കോട്, പി.സി. ഷബീർ, ഷംസുദ്ദീൻ തടപ്പറമ്പ്, അസ്‌കർ ബാബു, പി.കെ. അബ്ദുൽ ഗഫൂർ, കെ.വി. നാഷിദ് അമയംകോട്, സുരേഷ് മാടങ്കോട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.