പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന്; നിങ്ങ എന്ത് മൻസമാരാഡോ
text_fieldsമഞ്ചേരി: പ്രളയബാധിതരെ സഹായിക്കാൻ ചെങ്ങന്നൂരിൽ നിന്നെത്തിയ സംഘത്തിന് ഭക്ഷണം നൽക ിപണം വാങ്ങാതെ ഹോട്ടലുടമ. തൃക്കലങ്ങോട് 32ലെ ‘രസം’ ഹോട്ടലുടമ ജിതേഷാണ് മലപ്പുറം നന് മ വീണ്ടും ഉയർത്തിപ്പിടിച്ചത്. പ്രളയം തകർത്തെറിഞ്ഞ നിലമ്പൂരിലെ ദുരിതബാധിതർക്ക് സ ഹായഹസ്തവുമായി എത്തിയതായിരുന്നു ചെങ്ങന്നൂർ പുത്തൻതെരുവ് ന്യൂ സ്ട്രീറ്റ് ബോയ്സിലെ പത്തംഗസംഘം.
നിലമ്പൂരിലേക്ക് പോകുന്നതിനിടെ രാവിലെ പത്തിനാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയത്. വിശേഷങ്ങൾ തിരക്കുന്നതിനിടെ ഞങ്ങൾ ചെങ്ങന്നൂരിൽ നിന്നാണെന്നും നിലമ്പൂരിലേക്ക് സാധനങ്ങൾ കൊണ്ടുപോകുകയാണെന്നും സംഘം പറഞ്ഞു. 10 പേർ ഭക്ഷണം കഴിച്ച ശേഷം ബിൽ ചോദിച്ചപ്പോൾ ജിതേഷിെൻറ മറുപടി ഇങ്ങനെയായിരുന്നു. ‘‘നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാനെത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും.’’
ഹോട്ടലിലെ അനുഭവം സംഘാംഗമായ ഷോഫിൻ സി. ജോൺ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് ജിതേഷിെൻറ നന്മ നാടറിഞ്ഞത്. ‘നിങ്ങ എന്ത് മൻസമാരാഡോ...’ (മഞ്ചേരി രസം ഹോട്ടൽ) പത്താൾ കയറി ഭക്ഷണം കഴിച്ചിട്ട് പൈസ വേണ്ടാന്ന്, കാരണം ചോദിച്ചപ്പോൾ നിങ്ങൾ ചെങ്ങന്നൂർകാർ അല്ലേ, ഞങ്ങളെ സഹായിക്കാൻ വന്നവരല്ലേ…. മനുഷ്യൻ മനുഷ്യനാണ്’ എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.