Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്ചേശ്വരം: ഡീ​ൽ/...

മഞ്ചേശ്വരം: ഡീ​ൽ/ വോ​ട്ടു​മ​റി​​ക്ക​ൽ സം​ശ​യം

text_fields
bookmark_border
മഞ്ചേശ്വരം: ഡീ​ൽ/ വോ​ട്ടു​മ​റി​​ക്ക​ൽ സം​ശ​യം
cancel

കാ​സ​ർ​കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പാ​ന​ന്ത​രം ല​ഭി​ച്ച ക​ണ​ക്കു​ക​ൾ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ൽ മു​ന്ന​ണി​ക​ളെ മു​ൾ​മു​ന​യി​ലാ​ക്കു​ന്നു. വോ​ട്ടു​ക​ണ​ക്കി​നു പി​ന്നി​ൽ ഡീ​ലോ, വോ​ട്ടു​മ​റി​യോ ന​ട​ന്നു​വെ​ന്ന സം​ശ​യ​ങ്ങ​ളെ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്​ തു​ട​ർ​വി​വാ​ദ​ങ്ങ​ൾ. മൂ​ന്നു മു​ന്ന​ണി​ക​ൾ​ക്കും ത​ങ്ങ​ളു​ടെ പെ​ട്ടി​യി​ൽ വീ​ഴാ​ൻ സാ​ധ്യ​ത​യു​ള്ള വോ​ട്ടി​െൻറ ക​ണ​ക്ക്​ ല​ഭി​ച്ച​പ്പോ​ഴാ​ണ്​ വി​വാ​ദ​ങ്ങ​ളും തു​റ​ന്ന​ത്. ​

2,21,682 വോ​ട്ട​ർ​മാ​രാ​ണ്​ മ​ഞ്ചേ​ശ്വ​ര​ത്തു​ള്ള​ത്. ഇ​തി​ൽ 76.88 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്​​തു. അ​താ​യ​ത്​ 1,70,431. തെ​ര​ഞ്ഞെ​ടു​പ്പി​നു േശ​ഷം എ​ൽ.​ഡി.​എ​ഫ്​ എ​ടു​ത്ത ക​ണ​ക്കു പ്ര​കാ​രം യു.​ഡി.​എ​ഫി​ന്​ 63,000 വോ​ട്ടും ബി.​ജെ.​പി​ക്ക്​ 61,460 വോ​ട്ടും എ​ൽ.​ഡി.​എ​ഫി​ന്​ 42,860 വോ​ട്ടു​മാ​ണ്​ ല​ഭി​ക്കു​ക. ബൂ​ത്തു​ത​ല​ത്തി​ൽ​നി​ന്നും എ​ൽ.​ഡി.​എ​ഫ്​ എ​ടു​ക്കു​ന്ന ക​ണ​ക്കു​ക​ൾ പൊ​തു​വേ ഫ​ല​ത്തി​െൻറ അ​ടു​ത്ത്​ എ​ത്താ​റു​ണ്ട്. യു.​ഡി.​എ​ഫി​െൻറ ക​ണ​ക്കു​ക​ൾ സൂ​ക്ഷ്​​മ​ത​ല​ത്തി​ൽ നി​ന്നു​ള്ള​ത​ല്ല. 65,000 വോ​ട്ട്​ അ​വ​ർ ബി.​ജെ.​പി​ക്ക്​ ന​ൽ​കു​ന്നു​ണ്ട്. യു.​ഡി.​എ​ഫി​െൻറ സ്വ​ന്തം വോ​ട്ട്​ 70,000 ആ​ണ്. ഇ​തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​മാ​ണ്​ ആ​രു ജ​യി​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ക്കു​ക. യു.​ഡി.​എ​ഫി​െൻറ വോ​ട്ടു ​േചാ​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫ്​ ന​ന്നാ​യി ക​ളി​ച്ചു​വെ​ന്നാ​ണ്​ മ​ഞ്ചേ​ശ്വ​രം ന​ൽ​കു​ന്ന സൂ​ച​ന. 5000ത്തി​ൽ കൂ​ടു​ത​ൽ യു.​ഡി.​എ​ഫ്​ വോ​ട്ടു​ക​ൾ ചോ​ർ​ന്നാ​ൽ മ​ഞ്ചേ​ശ്വ​ത്ത്​ ബി.​ജെ.​പി ജ​യി​ച്ചേ​ക്കാം.

40,000 വോ​ട്ടി​നു മു​ക​ളി​ൽ പ്ര​തീ​ക്ഷി​ക്കാ​ത്ത എ​ൽ.​ഡി.​എ​ഫി​െൻറ ക​ണ​ക്കി​ൽ 3000 വോ​േ​ട്ടാ​ളം അ​ധി​ക​മെ​ത്തി. സ്​​ഥാ​നാ​ർ​ഥി വി.​വി. ര​മേ​ശ​ൻ ഏ​റെ​യും സ​മ​യം ചെ​ല​വ​ഴി​ച്ച​ത് ലീ​ഗ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണെ​ന്ന്​ ലീ​ഗ്​ നേ​താ​ക്ക​ൾ പ​റ​യു​ന്നു. മ​റു​ഭാ​ഗ​ത്ത്​ ക​ർ​ണാ​ട​ക മ​ന്ത്രി​മാ​ർ, കോ​ട്ട ശ്രീ​നി​വാ​സ പൂ​ജാ​രി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ​ത്തി പൂ​ജാ​രി, കൊ​ങ്ങി​ണി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ ബി.​ജെ.​പി​ക്കാ​യി മ​റി​ച്ചു.

ഇ​ത്​ എ​ൽ.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ളെ​യും ബാ​ധി​ച്ചു. മ​ഞ്ചേ​ശ്വ​ര​ത്തെ 8000 ക്രി​സ്​​ത്യ​ൻ വോ​ട്ടു​കളിൽ ഭൂരിഭാഗവും ഇ​ത്ത​വ​ണ എ​ൽ.​ഡി.​എ​ഫി​നു ല​ഭി​ച്ച​താ​യി അ​വ​രു​ടെ ക​ണ​ക്കു പ​റ​യു​ന്നു.

കാ​ഞ്ഞ​ങ്ങാ​ട്​ ഒൗ​ഫ്​ അ​ബ്​​ദു​റ​ഹി​മാ​ൻ വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​കോ​പി​ത​രാ​യ എ.​പി വി​ഭാ​ഗ​ത്തി​െൻറ വോ​ർ​ക്കാ​ടി, മീ​ഞ്ച, പൈ​വ​ളി​ഗെ എ​ന്നീ സ്വാ​ധീ​ന ​േമ​ഖ​ല​ക​ളി​ലെ വോ​ട്ടു​ക​ളും യു.​ഡി.​എ​ഫി​നു ന​ഷ്​​ട​മാ​കും.

'എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി ഏ​റെ​യും യു.​ഡി.​എ​ഫ്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. അ​തി​നു​പു​റ​മെ അ​വ​രു​ടെ വോ​ട്ടു​ക​ൾ ബി.​ജെ.​പി​ക്ക്​ മ​റി​ഞ്ഞി​ട്ടു​ണ്ട്. എ​ങ്കി​ലും യു.​ഡി.​എ​ഫ്​ ജ​യി​ക്കും' സി​റ്റി​ങ്​​ എം.​എ​ൽ.​എ എം.​സി. ഖ​മ​റ​ുദ്ദീ​െൻറ പ്ര​തി​ക​ര​ണം ആ​ശ​ങ്ക​യാ​ണ്​ പ​ങ്കു​വെ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷ സ​മു​ദാ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി പോ​യി​ല്ല എ​ന്ന ആ​രോ​പ​ണ​വും യു.​ഡി.​എ​ഫ്​ ഉ​ന്ന​യി​ക്കു​ന്നു.

ലീ​ഗ്​ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ പി​ടി​ക്കാ​നു​ള്ള ശ്ര​മം എ​ൽ.​ഡി.​എ​ഫ്​ ന​ട​ത്തു​ക​യും ബി.​ജെ.​പി കേ​ന്ദ്ര​ങ്ങ​ളെ വെ​റു​തെ വി​ടു​ക​യും ചെ​യ്​​തു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. കു​മ്പ​ള, മം​ഗ​ൽ​പാ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ന​ത്ത പോ​ളി​ങ്ങി​ലൂ​െ​ട യു.​ഡി.​എ​ഫ്​ ഇ​തി​നെ മ​റി​ക​ട​ന്നു​വെ​ന്ന്​ ഖ​മ​റു​ദ്ദീ​ൻ പ​റ​യു​ന്നു. എ​ൽ.​ഡി.​എ​ഫ്​ വോ​ട്ട്​ 40,000 ക​വി​യു​മെ​ന്ന ക​ണ​ക്കു​ക​ൾ​ യു.​ഡി.​എ​ഫി​നെ ഭ​യ​പ്പെ​ടു​ത്തു​ന്ന​തും ബി.​ജെ.​പി​യെ സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തു​മാ​ണ്. ഇൗ ​നി​ല വ​ന്നാ​ൽ ഡീ​ലോ വോ​ട്ടു​മ​റി​ക്ക​ലോ എ​ന്ന​താ​ണ്​ മ​ഞ്ചേ​ശ്വ​ര​ത്ത്​ ഉ​യ​രു​ന്ന ചോ​ദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly election 2021
News Summary - Manjeswaram: Doubt over deal / vote
Next Story