ത്രികോണമത്സരത്തിന് മഞ്ചേശ്വരം ഒരുങ്ങി
text_fieldsകാസർകോട്: ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണമത്സരത്തിന് മഞ്ചേശ്വരം ഒരുങ്ങ ി. പി.ബി. അബ്ദുറസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന മണ്ഡലത്തിൽ എതി ർസ്ഥാനാർഥിയായിരുന്ന ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ കള്ളവോട്ട് ആരോപണം ഉന്നയിച്ച് ഹൈകോടതിയിൽ സമർപ്പിച്ചിരുന്ന കേസ് കാരണമാണ് ഉപതെരഞ്ഞെടുപ്പ് വൈകിയത്. 2018 ഒക്ടോബർ 20നാണ് പി.ബി. അബ്ദുറസാഖ് മരിച്ചത്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ മൂന്നു മുന്നണികളും വളരെ നേരത്തേ തുടങ്ങിയിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ പി.ബി. അബ്ദുറസാഖ് 89 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 56,870 വോട്ടാണ് ലഭിച്ചത്. കെ. സുരേന്ദ്രന് 56,781 വോട്ടും. സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പുവിന് 42,565 വോട്ടും ലഭിച്ചു. 89 വോട്ടിെൻറ മാത്രം ഭൂരിപക്ഷം ബി.ജെ.പിക്ക് മഞ്ചേശ്വരത്തിലുള്ള പ്രതീക്ഷ വർധിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൗ മുന്നേറ്റം ബി.ജെ.പിക്ക് നിലനിർത്താനായില്ല. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മഞ്ചേശ്വരം മണ്ഡലത്തിൽ 11,113 വോട്ടിെൻറ വ്യത്യാസം വന്നിട്ടുണ്ട്. ഇത് യു.ഡി.എഫിന് അനുകൂലമായുണ്ടായ പ്രത്യേക തരംഗംകൊണ്ടാണെന്ന് ആശ്വസിക്കുന്ന ബി.ജെ.പി, സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന രണ്ടു വിജയങ്ങളിൽ ഒന്ന് മഞ്ചേശ്വരമാണ്.
എൽ.ഡി.എഫ് ശക്തമായ മത്സരത്തിന് മഞ്ചേശ്വരത്ത് ഒരുങ്ങിയിട്ടുണ്ട്. ആറുമാസമായി എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ്. ലോക്സഭ ബൂത്ത് കമ്മിറ്റിയെ സജീവമാക്കി നിലനിർത്തിയിരിക്കുന്ന എൽ.ഡി.എഫ് മഞ്ചേശ്വരത്ത് മുന്നേറ്റത്തിനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും കൺെവൻഷനുകൾ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിം ലീഗിെൻറ സീറ്റിലേക്ക് കടന്നുവരുന്നത് പുതുമുഖമായിരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. കള്ളവോട്ട് ആരോപിച്ച് കെ. സുരേന്ദ്രൻ നൽകിയ ഹരജി അബ്ദുറസാഖിെൻറ മരണത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു. കള്ളവോട്ട് തെളിയിക്കുന്നതിന് സാക്ഷികളെ ഹാജരാക്കുന്നതിൽ സുരേന്ദ്രൻ പരാജയപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.