മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ഹരജി: ബൂത്ത് ലെവൽ ഓഫിസർമാരിൽനിന്ന് തെളിവെടുക്കും
text_fieldsകൊച്ചി: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്യുന്ന ഹരജിയിൽ ബൂത്ത് ലെവൽ ഓഫിസർമാർക്ക് സമൻസ് അയക്കാൻ ഹൈകോടതി നിർദേശം. മുസ്ലിംലീഗിലെ പി.ബി. അബ്ദുൽ റസാഖ് തെരഞ്ഞെടുക്കപ്പെട്ടത് ചോദ്യംചെയ്ത് എതിർ സ്ഥാനാർഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രൻ നൽകിയ ഹരജിയിലാണ് 24 ബൂത്ത് ലെവൽ ഓഫിസർമാർക്ക് സമൻസ് അയക്കാൻ ഉത്തരവിട്ടത്. 167 ബൂത്തുകളിൽ 43 എണ്ണത്തിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽനിന്നുള്ള തെളിവെടുപ്പ് കോടതി പൂർത്തിയാക്കിയിട്ടുണ്ട്. തുടർന്നാണ് ബൂത്ത് ലെവൽ ഒാഫിസർമാരുടെ തെളിവെടുക്കുന്നത്.
മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തതായി ആരോപിച്ചാണ് സുരേന്ദ്രെൻറ ഹരജി. അബ്ദുൽ റസാഖ് 89 വോട്ടിനാണ് സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. ആരോപണവിധേയമായ ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങൾ ആവശ്യമെങ്കിൽ പരിശോധിക്കുന്നതിനായി ഹൈകോടതി നിർദേശമനുസരിച്ച് എറണാകുളം കലക്ടറേറ്റിൽ സൂക്ഷിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.