മഞ്ചേശ്വരം: സുരേന്ദ്രൻ ഹരജി പിൻവലിച്ചു
text_fieldsകൊച്ചി: മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സം സ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നൽകിയ ഹരജി പിൻവലിച്ചു. സുരേന്ദ്രൻ കെട്ടിവെച ്ച തുകയിൽനിന്ന്, ചെലവായ 42,000 രൂപ ഈടാക്കണമെന്ന നിർദേശത്തോടെ ഹരജി പിൻവലിക്കാൻ കോടതി അനുവദിച്ചിരുന്നു. അതേസമയം, ഹരജി പിൻവലിക്കുന്നതിെൻറ പേരിൽ പിഴയോ ചെലവോ നൽകാൻ ഉത്തരവിടാനാകില്ലെന്ന് ജസ്റ്റിസ് സുനിൽ തോമസ് വ്യക്തമാക്കി.
കള്ളവോട്ട് നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. സാക്ഷികൾ ഹാജരാകാത്തതിനാൽ കേസ് നടത്താനാവുന്നില്ലെന്ന് പറഞ്ഞാണ് പിൻവലിക്കുന്നത്. 2016 ലെ മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന പി.ബി. അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്ക് ബി.ജെ.പി സ്ഥാനാർഥി സുരേന്ദ്രൻ പരാജയപ്പെട്ടിരുന്നു.
മരിച്ചു പോയവരുടെയും വിദേശത്ത് ജോലി നോക്കുന്നവരുടെയും പേരിൽ കള്ളവോട്ട് ചെയ്തെന്നും ഇത് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.