വീടിനു പിറകിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു
text_fieldsമഞ്ചേശ്വരം: വീടിനുപിറകിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് അമ്മയും മകനും മരിച്ചു. മീഞ്ച പഞ്ചായത്തിലെ രണ്ടാം വാർഡായ കോളിയൂർ ബോളന്തകോളിയിലെ ഓട്ടോ ഡ്രൈവർ വിശ്വനാഥയുടെ ഭാര്യ വിജയ (32), മകനും സെൻറ് ജോസഫ് സ്കൂൾ ഒന്നാംതരം വിദ്യാർഥിയുമായ ആശ്രയ് (ആറ്) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം.
ഷോക്കേറ്റ് ആദ്യം ആശ്രയ് മരണപ്പെടുകയായിരുന്നുവെന്നാണ് നിഗമനം. പൊട്ടിവീണ കമ്പിയിൽ സ്പർശിച്ചിരിക്കുന്നത് ആശ്രയ് ആണെന്നതിനാലാണ് ഇൗ നിഗമനത്തിലെത്തിയത്. മകനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മയ്ക്കും ഷോക്കേറ്റത് എന്ന് കരുതുന്നു.
ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ആദ്യം ആർക്കാണ് ഷോക്കേറ്റത് എന്നതിൽ അവ്യക്തതയുണ്ട്. പിന്നീട് മൂത്ത മകൾ ഷാനിക അയൽവീട്ടിൽ വിവരമറിയിച്ചതിനെ തുടർന്നാണ് സംഭവം മറ്റുള്ളവർ അറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.