തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും കാസ്ട്രോയെ ഓർമിക്കുക– മഞ്ജു വാര്യർ
text_fieldsകോഴിക്കോട്: തോൽക്കരുത് എന്ന് പഠിപ്പിച്ച ഫിദൽ കാസ്ട്രോക്ക് ആദരം അർപ്പിച്ച് മഞ്ജുവാര്യരുടെ ഫേസ്ബുക് പോസ്റ്റ്. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം ഫിദൽ കാസ്ട്രോയെ ഓർമിക്കുക. താൻ വിശ്വസിച്ചതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആളും ആരവവും സന്നാഹങ്ങളും സൗഹൃദങ്ങളും എതിർവശത്തായിരുന്നപ്പോഴും 'മനുഷ്യർ' ഫിദലിനൊപ്പമായിരുന്നു. ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണെന്നും മഞ്ജു ഫേസ്ബുക്പോസ്റ്റിൽ പറഞ്ഞു. ദിലീപും കാവ്യമാധവനും തമ്മിലുള്ള വിവാഹശേഷം ആദ്യമായാണ് മഞ്ജുവിെൻറ ഫേസ്ബുക് പോസ്റ്റ്.
ഫേസ്ബുക്പോസ്റ്റിെൻറ പൂർണരൂപം:
ലോകമെങ്ങുമുള്ള പോരാളികളുടെ സംഗീതമായിരുന്നു ഫിദൽ കാസ്ട്രോ. ശരിയെന്ന് താൻ വിശ്വസിച്ചതിനു വേണ്ടിയുള്ള ആ പോരാട്ടത്തിൽ അപ്പുറത്തായിരുന്നു ആളും ആരവവും സന്നാഹങ്ങളും സാമ്രാജ്യത്വ സൗഹൃദങ്ങളും. പക്ഷേ 'മനുഷ്യർ' എപ്പോഴും ഇപ്പുറത്തുതന്നെയായിരുന്നു; ഫിദലിനൊപ്പം...ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്. 'മൈ ലൈഫ്'എന്ന പുസ്തകം വായിച്ച ചെറുപ്പകാലം തൊട്ടേ, തോൽക്കാൻ തയ്യാറാകാതിരുന്ന ആ ജീവിതം നല്‍കിയ പ്രചോദനം ചെറുതല്ല. തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക..
വിട,പ്രിയ ഫിദൽ..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.