കെ.കെ ശൈലജ ടീച്ചര്‍ ജീവിതത്തിൽ തന്‍റെ റോൾമോഡലാണെന്ന് മഞ്ജുവാര്യർ
text_fieldsകൊച്ചി: കെ.കെ ശൈലജ ടീച്ചര്‍ ജീവിതത്തിൽ തന്‍റെ റോൾമോഡലാണെന്ന് തുറന്ന് പറഞ്ഞ് നടി മഞ്ജു വാര്യര്‍. ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ടീച്ചർക്ക് ലഭിച്ച അംഗീകാരങ്ങള്‍ ഒരു മലയാളി എന്ന നിലയില്‍ അഭിമാനമുണ്ടാക്കുന്നതാണെന്നും അവർ പറഞ്ഞു.
ശൈലജ ടീച്ചറെ വിളിച്ച് സംസാരിക്കാറുണ്ട്. ആരോഗ്യകാര്യങ്ങളെല്ലാം അന്വേഷിക്കാറുണ്ട്. പുസ്തകങ്ങള്‍ വായിക്കണമെന്ന് ടീച്ചർ തന്നെ ഉപദേശിക്കാറുണ്ടെന്നും മഞ്ജു പറഞ്ഞു.
ഒരു കലാകാരി എന്ന നിലയില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മഞ്ജു എന്ന് ശൈലജ ടീച്ചറും പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ക്ക് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകാന്‍ സാധിക്കുന്ന മികച്ച മാതൃകയാണ് മഞ്ജു വാര്യരെന്നും ടീച്ചര്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.