Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഞ്​ജുഷ റെയിൽവേ...

മഞ്​ജുഷ റെയിൽവേ സ്​റ്റേഷനിൽ കാത്തുനിന്നു; തേടിയെത്തിയത്​ വിയോഗവാർത്ത

text_fields
bookmark_border
മഞ്​ജുഷ റെയിൽവേ സ്​റ്റേഷനിൽ കാത്തുനിന്നു; തേടിയെത്തിയത്​ വിയോഗവാർത്ത
cancel

കോ​ന്നി: സ്ഥ​ലം മാ​റ്റം ല​ഭി​ച്ച്​ പ​ത്ത​നം​തി​ട്ട​യി​ൽ എ.​ഡി.​എം ആ​യി ചു​മ​ത​ല​യേ​ൽ​ക്കാ​ൻ നാ​ട്ടി​ലേ​ക്ക്​ വ​രു​ന്ന ഭ​ർ​ത്താ​വ്​ ന​വീ​ൻ ബാ​ബു​വി​നെ സ്വീ​ക​രി​ക്കാ​ൻ ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കാ​ത്തു​നി​ന്ന കോ​ന്നി ത​ഹ​സി​ൽ​ദാ​രാ​യ ഭാ​ര്യ മ​ഞ്ജു​ഷ കേ​ൾ​ക്കു​ന്ന​ത് ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ​വാ​ർ​ത്ത. തി​ങ്ക​ളാ​ഴ്ച ക​ണ്ണൂ​രി​ൽ യാ​ത്ര​യ​യ​പ്പ്‌ ക​ഴി​ഞ്ഞ​ശേ​ഷം രാ​ത്രി 8.30നു​ള്ള മ​ല​ബാ​ർ എ​ക്സ്പ്ര​സി​ൽ പു​റ​പ്പെ​ട്ട്​ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​മെ​ന്ന്​ മ​ഞ്ജു​ഷ​യെ അ​റി​യി​ച്ചി​രു​ന്നു.

ക​ല​ക്ട​റേ​റ്റി​ൽ ന​ട​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു​ശേ​ഷം ന​വീ​ന്‍റെ ഫോ​ണി​ൽ ഭാ​ര്യ വി​ളി​ച്ച​പ്പോ​ൾ ട്രെ​യി​നി​ൽ ആ​ണെ​ന്നും രാ​വി​ലെ 6.30ഓ​ടെ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തു​മെ​ന്നും പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ്​ ഭാ​ര്യ​യും മ​ക്ക​ളും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

മ​ല​ബാ​ർ എ​ക്സ്​​പ്ര​സ്​ സ്​​റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ കാ​ണാ​തി​ര​ു​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ റെ​യി​ൽ​വേ പൊ​ലീ​സി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഭ​ർ​ത്താ​വ് ക​ണ്ണൂ​രി​ൽ നി​ന്ന്​ ട്രെ​യി​നി​ൽ ക​യ​റി​യി​ട്ടി​ല്ല എ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്. ഉ​ട​ൻ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച് ക​ണ്ണൂ​രി​ൽ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് ന​വീ​നെ സ്വ​ന്തം ക്വാ​ർ​ട്ടേ​ഴ്​​സി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K Naveen Babu
News Summary - Manjusha waited at the railway station for Naveen Babu but The death news came
Next Story