വോട്ട് തേടുന്നവരേ, മൻമോഹൻ സിങ് നീതി തേടുന്നു
text_fieldsകോഴിക്കോട്: ജീവിതത്തിലെ വലിയ ദുരന്തം നേരിട്ട സങ്കടകാലത്തിന് ശേഷം രാഷ്ട്രീ യ പാർട്ടിക്കാർ മൻമോഹൻ സിങ്ങിനെ വീണ്ടും വിളിച്ചുതുടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെ ഏക പഞ്ചാബി കുടുംബമായ മൻമോഹൻ സിങ്ങിനും വീട്ടുകാർക്കും വർഷങ്ങളായി ഇവിടെ വോട്ടുണ്ട്. വിലയേറിയ വോട്ടുതേടി വിളികൾ വരുേമ്പാഴും ഈ സിഖുകാരന് ഒറ്റ ആവശ്യം മാത്രമേയുള്ളൂ. മകൻ ജസ്പ്രീത് സിങ്ങിെൻറ ആത്മഹത്യക്ക് കാരണക്കാരായവരെ നിയമത്തിെൻറ മുന്നിലെത്തിക്കണം. ഹാജർ കുറവായതിനാൽ കോളജ് അധികൃതർ പരീക്ഷ എഴുതാൻ അനുവദിക്കാത്ത വിഷമത്തിൽ കഴിഞ്ഞ മാർച്ച് ഒന്നിന് പരീക്ഷത്തലേന്ന് സ്വയം ജീവനൊടുക്കുകയായിരുന്നു മൻമോഹൻ സിങ്ങിെൻറ ഏക മകൻ ജസ്പ്രീത്.
മലബാർ ക്രിസ്ത്യൻ കോളജിലെ അവസാന വർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർഥിയായിരുന്ന ജസ്പ്രീത് കോൺവെൻറ് റോഡിലെ സീഗൾ അപ്പാർട്ട്മെൻറിലെ ഫ്ലാറ്റിലായിരുന്നു ആത്മഹത്യ ചെയ്തത്. മലബാർ ക്രിസ്ത്യൻ കോളജിലെ അധ്യാപകരടക്കം ക്രൂരമായി പെരുമാറിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു. 'നിങ്ങൾ പഞ്ചാബിൽ പോയി പഠിച്ചോളൂ' എന്നു വെര ഒരധ്യാപകൻ പറഞ്ഞതായി പരാതിയിലുണ്ടായിരുന്നു.
ജസ്പ്രീതിനെ പരീക്ഷക്കിരിക്കാൻ കോളജ് അധികൃതർക്ക് അനുവദിക്കാമായിരുന്നെന്ന് കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റും അഭിപ്രായപ്പെട്ടതാണ്. ടൗൺ െപാലീസ് കേസെടുത്തെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നില്ല. കഴിഞ്ഞ ആഴ്ചയും മൻമോഹെൻറ മകൾ ടൗൺ െപാലീസ് സ്റ്റേഷനിൽ പോയിരുന്നു. കോവിഡാണെന്ന പതിവ് പല്ലവിയാണ് പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് കേൾക്കുന്നത്.
'എന്താണ് സംഭവിക്കുന്നതെന്നറിയില്ല. കട തുറക്കണം, വീട്ടിലെ കാര്യങ്ങൾ നോക്കണം. മകെൻറ കാര്യത്തിൽ ആരും സഹായത്തിനെത്തുന്നില്ല' -എം.സി.സി ബാങ്കിന് സമീപമുള്ള പഞ്ചാബി ഹോട്ടലിെൻറ ഉടമയായ മൻമോഹൻ സിങ് വിതുമ്പുന്നു. മകെൻറ ആത്മഹത്യയുടെ അന്വേഷണകാര്യത്തിൽ നിങ്ങൾ വല്ലതും അറിഞ്ഞോ എന്നാണ് ദുഃഖിതനായ പിതാവിെൻറ ചോദ്യം. കോളജുകാരാണ് മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ജസ്പ്രീതിെൻറ മരണത്തിന് പിന്നാലെ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഇവരുടെ ഫ്ലാറ്റിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷ സംഘടനകളും മറ്റും തെരുവിൽ പ്രക്ഷോഭവും നടത്തി. പിന്നീട് എല്ലാം കെട്ടടങ്ങി. എതിരാളികൾ സ്വാധീനമുള്ളവരാണെന്ന് ഇദ്ദേഹത്തിനുമറിയാം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കോഴിക്കോട്ടുവെച്ച് നേരിട്ടുകണ്ട് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു. ഒന്നിനും മറുപടിയില്ല.
നേരത്തേ ചിന്താവളപ്പ് ഭാഗത്തായിരുന്നു മൻമോഹനും കുടുംബവും താമസിച്ചത്. പാളയം വാർഡിലാണ് വോട്ട്. അനീതിയാണ് ചുറ്റുമെങ്കിലും വോട്ട് ചെയ്യാൻ പോകും. യു.പിയിലെ ബിജ്നോർ സ്വദേശിയായ മൻമോഹൻ 22 വർഷം മുമ്പ് സെയിൽസ് റപ്രസൻറീവ് ആയാണ് കോഴിക്കോട്ടെത്തിയത്. പല ജോലികളും ചെയ്ത് ഒടുവിൽ പഞ്ചാബി ഹോട്ടൽ തുടങ്ങി. അമ്മ ബിജ്ന ദേവിയും ഭാര്യ ഹർമീത് കൗറും പെൺമക്കളായ ഗുർമീത് കൗറും ബൽവിന്ദർ കൗറും കാത്തിരിപ്പിലാണ്. ഇഷ്ടപ്പെട്ട് ചേക്കേറിയ കോഴിക്കോട് നഗരത്തിൽനിന്ന് എന്നെങ്കിലും നീതികിട്ടുമെന്ന പ്രതീക്ഷയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.