മന്നം ജയന്തി ആഘോഷങ്ങള്‍ ഇന്നും നാളെയും പെരുന്നയില്‍
text_fieldsചങ്ങനാശ്ശേരി: മന്നത്ത് പദ്മനാഭെൻറ 141ാമത് ജയന്തി ആഘോഷം തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പെരുന്ന മന്നം നഗറില്‍ നടക്കും. തിങ്കളാഴ്ച രാവിലെ പ്രഭാതഭേരി. എട്ടുമുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. 10.15ന് അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നടത്തും. എന്‍.എസ്.എസ് പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. മുതുകുളം ശ്രീധര്‍ വ്യാഖ്യാനം ചെയ്ത വിഷ്ണു സഹസ്രനാമ സ്തേത്രം പുസ്തകം പ്രകാശനം ചെയ്യും. കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് നന്ദി പറയും.
വൈകീട്ട് മൂന്നിന് മധുരൈ ടി.എന്‍.എസ് കൃഷ്ണ അവതരിപ്പിക്കുന്ന സംഗീതസദസ്സ്. ചൊവ്വാഴ്ച രാവിലെ പ്രഭാതഭേരി 7.30 മുതല്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന. എട്ടിന് വെട്ടിക്കവല കെ.എന്‍. ശശികുമാറും സംഘവും അവതരിപ്പിക്കുന്ന നാഗസ്വരകച്ചേരി. 10.30ന് വിശിഷ്ടാതിഥികള്‍ക്ക് സ്വീകരണം. 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് പി.എന്‍. നരേന്ദ്രനാഥന്‍നായര്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത ആര്‍ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രഭാഷണം നടത്തും. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം പറയും. ഗുരുവായൂര്‍ ദേവസ്വം ബോർഡ്ചെയര്‍മാന്‍ എന്‍. പീതാംബരകുറുപ്പ് അനുസ്മരണ പ്രഭാഷണം നടത്തും. എം.ജി സർവകലാശാല സ്കൂള്‍ ഓഫ് ജേണലിസം ഡയറക്ടര്‍ പ്രഫ. മാടവന ബാലകൃഷ്ണപിള്ള സംസാരിക്കും. എന്‍.എസ്.എസ് ട്രഷറര്‍ ഡോ. എം. ശശികുമാര്‍ നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.