മണ്ണാർക്കാട്ടുനിന്ന് എൻ. ഷംസുദ്ദീൻ തിരൂരിലേക്കെന്ന് സൂചന
text_fieldsമണ്ണാർക്കാട്: എൻ. ഷംസുദ്ദീൻ എം.എൽ.എ മണ്ണാർക്കാട്ടുനിന്ന് മാറി തിരൂരിൽ സ്ഥാനാർഥിയായേക്കും. ഞായറാഴ്ച പ്രാദേശിക നേതൃത്വങ്ങളുമായി മുസ്ലിംലീഗ് നേതൃത്വം നടത്തിയ ചർച്ചയിൽ ധാരണയായതായാണ് സൂചന.
തിരൂരിലേക്ക് മാറാൻ നേരത്തെ തന്നെ ഷംസുദ്ദീൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വം പരിഗണിച്ചിരുന്നില്ല.
തിരൂരിൽ മത്സരിപ്പിക്കണമെന്ന് ലീഗ് തിരൂർ മണ്ഡലം കമ്മിറ്റി ശക്തമായ നിലപാടെടുക്കുകയും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തതോടെയാണ് മാറ്റത്തിനുള്ള കളമൊരുങ്ങുന്നത്. മണ്ണാർക്കാട്ട് പകരം സ്ഥാനാർഥി ആരെന്നതും ഇനി ചർച്ചയാകും.
കഴിഞ്ഞ ദിവസങ്ങളിൽ ലീഗിെൻറയും പോഷക സംഘടനകളുടെയും മണ്ണാർക്കാട് മണ്ഡലം കമ്മിറ്റികൾ പകരം സ്ഥാനാർഥി മണ്ഡലത്തിൽ നിന്ന് തന്നെ വേണമെന്നാവശ്യം ഉന്നയിച്ചിരുന്നു. നേതാക്കൾ സംസ്ഥാന നേതൃത്വത്തെയും സമീപിച്ചിരുന്നു. എന്നാൽ, നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ല .
തിരുവമ്പാടിക്ക് പകരം പട്ടാമ്പി സീറ്റെന്ന ലീഗിെൻറ ആവശ്യം നടന്നില്ലെങ്കിൽ പട്ടാമ്പിയിലേക്ക് പരിഗണിച്ചിരുന്ന യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ. സമദിനെ മണ്ണാർക്കാട്ട് രംഗത്തിറക്കിയേക്കുമെന്നും സൂചനയുണ്ട്.
എന്നാൽ മണ്ഡലത്തിൽ നിന്ന് തന്നെ സ്ഥാനാർഥി വേണമെന്ന പ്രാദേശിക ആവശ്യം ശക്തമായതിനാൽ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് അംഗവും എസ്.ടി.യു സംസ്ഥാന ഭാരവാഹിയുമായ കല്ലടി ബക്കറിെൻറ പേരും പരിഗണനയിലുള്ളതായാണ് വിവരം.
എൽ.ഡി.എഫിൽ സുരേഷ് രാജ് സ്ഥാനാർഥിയായേക്കും
മണ്ണാർക്കാട്: മണ്ണാർക്കാട് ഇടതുമുന്നണി സ്ഥാനാർഥിയായി സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ്രാജിെൻറ സാധ്യത വർധിച്ചു. കഴിഞ്ഞ ദിവസം അട്ടപ്പാടി, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റികൾ നൽകിയ പട്ടികയിൽ പ്രഥമ പേര് സുരേഷ്രാജി േൻറതാണ്.
മണ്ണാർക്കാട് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ഒ.കെ. സെയ്തലവി, ജില്ല പ്രസിഡൻറ് പി. നൗഷാദ്, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കബീർ, സി. രാധാകൃഷ്ണൻ തുടങ്ങിയ പേരുകൾ മണ്ഡലം കമ്മിറ്റികളിൽനിന്ന് പരിഗണനക്ക് വന്നെങ്കിലും ഞായറാഴ്ച ചേർന്ന ജില്ല കമ്മിറ്റി മൂന്ന് പേരുകളാണ് സംസ്ഥാന കമ്മിറ്റിക്ക് നൽകിയത്.
ഇതിൽ കെ.പി. സുരേഷ്രാജിനാണ് പ്രഥമ പരിഗണന. മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠൻ, എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കബീർ എന്നിവരുടെ പേരുകളാണ് ലിസ്റ്റിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.