സി.പി.എം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ല: വിമർശനവുമായി എൻ.എസ്.എസ്
text_fieldsകൊച്ചി: സി.പി.എം ചരിത്ര പ്രദർശനത്തിൽ മന്നത്ത് പത്മനാഭൻ ഇല്ലാത്തതിൽ വിമർശനവുമായി എൻ.എസ്.എസ്. രാഷ്ട്രീയപാർട്ടികൾ മന്നത്തു പത്മനാഭന്റെ ചിത്രം സൗകര്യം പോലെ ഉയർത്തിപ്പിടിക്കുകയും മറ്റ് ചിലപ്പോൾ മാററ്റ്‍വെക്കുകയും ചെയ്യുകയാണെന്ന് എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ അവരുടെ താല്ക്കാലിക രാഷ്ട്രീയനേട്ടത്തിനുവേണ്ടി ചെയ്യുന്നത് സമുദായവും സമൂഹവും അത് തിരിച്ചറിയുന്നുണ്ട് എന്നു മനസ്സിലാക്കിയാൽ മതി. മന്നമോ എൻ.എസ്.എസോ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ള നിലപാടുകൾ ഒരിക്കലും സ്വീകരിച്ചിട്ടില്ല. വിമോചനസമരത്തിന് മന്നം നേതൃത്വം കൊടുത്തത് കമ്യൂണിസ്റ്റ് ദുർഭരണത്തിന് എതിരെയും സാമൂഹ്യനീതിക്കുവേണ്ടിയും ആയിരുന്നു. അത് ലോകമാകെ അംഗീകരിക്കപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
സിപിഎം സംസ്ഥാന സമ്മേളനത്തിന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടക്കമായി. മുതിര്‍ന്ന നേതാവ് ആനത്തലവട്ടം ആനന്ദന്‍ പാര്‍ട്ടി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ വികസന നയരേഖയും അവതരിപ്പിക്കും. വൈകിട്ട് ഗ്രൂപ്പ് ചര്‍ച്ച നടക്കും. പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദ കാരാട്ട്, എംഎ ബേബി, എസ് രാമചന്ദ്രന്‍പിള്ള തുടങ്ങിയവര്‍ സമ്മേനത്തില്‍ പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.