Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലിയേക്കരയിലെ ടോൾ...

പാലിയേക്കരയിലെ ടോൾ കൊള്ള; ദേശീയപാതക്ക്​ ചെലവിട്ടത് 721 കോടി, പിരിച്ചത്​ 957 കോടി

text_fields
bookmark_border
പാലിയേക്കരയിലെ ടോൾ കൊള്ള; ദേശീയപാതക്ക്​ ചെലവിട്ടത് 721 കോടി, പിരിച്ചത്​ 957 കോടി
cancel

തൃ​ശൂ​ർ: മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ പാ​ലി​യേ​ക്ക​ര​യി​ലെ ടോ​ൾ പി​രി​വ് 957.68 കോ​ടി ക​ട​ന്നു. ഒ​ക്ടോ​ബ​ർ 31വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​ന് ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത്. 64.94 കി​ലോ​മീ​റ്റ​ര്‍ ദേ​ശീ​യ​പാ​ത നി​ര്‍മാ​ണ​ത്തി​ന് 721.174 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്. കോ​വി​ഡ് കാ​ല​മാ​യി​ട്ടും 2020 ജൂ​ൺ മു​ത​ൽ ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ വ​രെ മാ​ത്രം 155.99 കോ​ടി​യാ​ണ് ടോ​ൾ പി​രി​ച്ച​ത്. 2020 ജൂ​ണ്‍ വ​രെ ക​മ്പ​നി 801.6 കോ​ടി​യാ​ണ് പി​രി​ച്ച​ത്.

2012 ഫെ​ബ്രു​വ​രി​യി​ലാ​ണ് മ​ണ്ണു​ത്തി-​ഇ​ട​പ്പ​ള്ളി ദേ​ശീ​യ​പാ​ത​യി​ല്‍ ടോ​ള്‍ പി​രി​വ് ആ​രം​ഭി​ച്ച​ത്. ഗു​രു​വാ​യൂ​ര്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് ടോ​ള്‍ പി​രി​ക്കു​ന്ന​ത്.

ടോ​ൾ പി​രി​വ്​ കാ​ലാ​വ​ധി 2026 വ​രെ​യാ​യി​രു​ന്ന​ത് 2028 വ​രെ നീ​ട്ടി​യി​രു​ന്നു. ചെ​ല​വി​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക പി​രി​ച്ചെ​ടു​ത്ത​തി​നാ​ൽ ടോ​ള്‍ പി​രി​വ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഷാ​ജി കോ​ട​ങ്ക​ണ്ട​ത്തി​െൻറ ഹ​ര​ജി ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:toll collectionMannuthi-Edappally National Highway
News Summary - Mannuthi-Edappally National Highway: Expenditure 721 crore; 957 crore toll collection
Next Story