Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണുത്തി പാതയും...

മണ്ണുത്തി പാതയും കുതിരാൻ ടണലും ഒക്ടോബറിൽ പൂർത്തിയാക്കണം -ഹൈകോടതി

text_fields
bookmark_border
Palakkad Kuthiran tunnel
cancel

കൊച്ചി: മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ദേശീയപാത ആറുവരി പദ്ധതിയും കുതിരാനിലെ ഇരട്ട ടണൽ നിർമാണവും 2021 ഒക്ടോബറിൽ പൂർത്തിയാക്കണമെന്ന് ഹൈകോടതി. ദേശീയപാതയുടെ വികസനം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് മണിമല എസ്​റ്റേറ്റ്​ മാനേജർ ജോർജ്​ ഫിലിപ് നൽകിയ പൊതുതാൽപര്യഹരജിയിലാണ് ചീഫ് ജസ്​റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചി​െൻറ നിർദേശം.

മണ്ണുത്തി-വടക്കഞ്ചേരി പാത ആറുവരിയാക്കുന്ന പദ്ധതിയുടെ കരാർ തൃശൂർ എക്‌സ്‌പ്രസ് വേ കമ്പനി എടുത്തിട്ട് നാലുവർഷം കഴിഞ്ഞെങ്കിലും ഇനിയും പൂർത്തിയായിട്ടില്ലെന്ന്​ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. കുതിരാനിലെ ടണലുകളുടെ നിർമാണം മറ്റൊരു കമ്പനിക്ക് ഉപകരാർ നൽകിയിരിക്കുകയാണ്​. മതിയായ ഫണ്ട്​ നൽകാത്തതിനാൽ നിർമാണം പല തവണ നിലച്ചതായും ഹരജിക്കാരൻ ആരോപിച്ചു. നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായില്ലെങ്കിൽ ഒക്ടോബറിൽ പൂർത്തിയാക്കുമെന്നും കരാർ കമ്പനി വിശദീകരണം നൽകി. കുതിരാനിലെ സമാന്തര ഇരട്ട ടണൽ 960 മീറ്റർ നീളമുള്ളതാണ്. ഒാരോ ടണലിലും മൂന്നുവരി പാതയാണ് ഒരുക്കുന്നത്. വനഭൂമി വിട്ടുകിട്ടാൻ വൈകിയത് നിർമാണത്തെ ബാധിച്ചു. 28.355ൽ 23.62 കി.മീ. ടാറിങ്​ പൂർത്തിയാക്കി. ഇനിയുള്ളത് 4.735 കി.മീ. മാത്രമാണ്​.

വടക്കഞ്ചേരിയിൽനിന്നുള്ള ഇടതുഭാഗത്തെ ടണൽ നിർമാണം ഇൗ മാസം പൂർത്തിയാകും. ഏപ്രിലിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. വലതുഭാഗത്തെ ടണലി​െൻറ ലൈനിങ്​ വർക്കുകൾ നടക്കുകയാണ്​. വടക്കഞ്ചേരി, വഴുക്കുമ്പാറ, പട്ടിക്കാട് എന്നിവിടങ്ങളിൽ നിർമാണം ബാക്കിയുള്ളതായും കമ്പനി വിശദീകരിച്ചു. തുടർന്നാണ് ഒക്ടോബറിൽ പണി പൂർത്തിയാക്കണമെന്ന്​ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtKuthiran tunnelMannuthy road
News Summary - Mannuthy road and the Kuthiran tunnel should be completed by October - High Court
Next Story