കാലവർഷം ശക്തമായി; മൂന്നു മരണം
text_fieldsതിരുവനന്തപുരം: ലക്ഷദ്വീപിനും കേരളത്തിനുമിടയിൽ രൂപംകൊണ്ട അതിശക്ത ന്യൂനമർദത ്തിെൻറ ഫലമായി സംസ്ഥാനത്ത് കാലവർഷം ശക്തമായി. സംസ്ഥാനത്ത് പലയിടങ്ങളിലും തിങ്കളാഴ് ച രാവിലെയോടെ തുടങ്ങിയ മഴ തീവ്രത കുറയാതെ തുടരുകയാണ്. ചിലയിടങ്ങളിൽ വിട്ടുവിട്ട ുള്ള മഴയും ലഭിക്കുന്നുണ്ട്.
തിരുവനന്തപുരം പേട്ടയില്‍ കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതിലൈനിൽനിന്ന് ഷോക്കേറ്റ് രണ്ട് വഴിയാത്രക്കാര്‍ മരിച്ചു. ചാക്ക മുരുകൻ കോവിലിലെ പരികർമിയായ പേട്ട പുള്ളിെലയ്ൻ എ.പി.ആർ.എ-33 ‘തൃപ്തി’യിൽ രാധാകൃഷ്ണൻ ആചാരി (65), നെടുമങ്ങാട് മുക്കോല സ്വദേശിനി പ്രസന്നകുമാരി (62) എന്നിവരാണ് മരിച്ചത്. എറണാകുളത്ത് കലക്ടറേറ്റ് വളപ്പിലെ കൂറ്റൻ തണൽമരം കടപുഴകി വീണ് ഇരുചക്ര വാഹനത്തിൽ ലോട്ടറി വിൽക്കുകയായിരുന്ന എടത്തല സ്വദേശി ചട്ടംവേലിപ്പറമ്പിൽ അബ്ദുൽ ഖാദറിെൻറ മകൻ അഷ്റഫ് (61) ആണ് മരിച്ചത്.
അതുവഴി യാത്ര ചെയ്ത ഡോ. ആനന്ദ് ചാംസ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ഡോക്ടറുടെ കാറിെൻറ ചില്ല് തകർന്നു. കടൽക്ഷോഭം രൂക്ഷമായതോടെ തലസ്ഥാനത്ത് അഞ്ച് വീടുകൾ പൂർണമായി തകർന്നു. അമ്പതിലധികം വീടുകൾ ഭീഷണിയിലാണ്. ലക്ഷദ്വീപിനോട് ചേർന്ന തെക്കുകിഴക്കൻ പ്രദേശത്തും മധ്യകിഴക്കൻ അറബിക്കടലിലും കേന്ദ്രീകരിച്ചാണ് ഇപ്പോൾ അതിശക്ത ന്യൂനമർദം നിലനിൽക്കുന്നത്. ഇത് ചൊവ്വാഴ്ച പുലർച്ചയോടെ തീവ്ര ന്യൂനമർദമായി രൂപപ്പെടുകയും ബുധനാഴ്ചയോടെ ചുഴലിക്കാറ്റായി മാറാനുമാണ് സാധ്യത.
‘വായു’ എന്ന് പേരിട്ട ചുഴലിക്കാറ്റ് ഗുജറാത്ത് തീരം വഴി പാകിസ്താനോ ഒമാനോ ലക്ഷ്യമാക്കി വടക്ക്, വടക്കുപടിഞ്ഞാറ് ദിശയിലായിരിക്കും സഞ്ചരിക്കുക. അടുത്ത 72 മണിക്കൂർ കന്യാകുമാരി മുതൽ ഗുജറാത്ത് തീരം വരെ മത്സ്യബന്ധനത്തിന് പോകരുെതന്ന് കേന്ദ്ര കാലാവസ്ഥനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തണം. ദക്ഷിണേന്ത്യയുടെ തീരപ്രദേശത്ത് മഴ ശക്തമാക്കുമെന്നല്ലാതെ ‘വായു’ മറ്റ് നാശനഷ്ടങ്ങൾ വിതക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.